Posted By user Posted On

വാട്സ് ആപ്പ് ഗ്രൂപ്പി‍ൽ വന്ന മെസേജ് തകർത്തത് പ്രവാസിയുടെ ജീവിതം

അരനൂറ്റാണ്ടോളമായി പ്രവർത്തിക്കുന്നതും ദുബായിലെ ഏറ്റവും പഴക്കമുള്ളവയിലൊന്നുമായ ജുമൈറ 1ലെ ഇന്ത്യക്കാരന്റെ അലക്കുകട(ലോൺഡ്രി) ബൈത്ത് അൽ അബിയാദ് ക്ലോത്ത് പ്രസിങ് അടച്ചുപൂട്ടൽ ഭീഷണിയിൽ. കടയുടമ രവി വർമ (35) ഓൺലൈൻ തട്ടിപ്പിന് ഇരയായതാണ് ഈ പ്രതിസന്ധിക്ക് കാരണം. 

സാമ്പത്തികപ്രശ്നത്തിൽപ്പെട്ടതോടെ കടയുടെയും വീടിന്റെയും വാടക ചെക്കുകൾ മടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണെന്ന് രവി പറഞ്ഞു. 1978ൽ രവിയുടെ ഭാര്യാപിതാവ് ആരംഭിച്ച ഈ അലക്കുകട വർഷങ്ങളോളം വിശ്വസ്തരായ ഉപയോക്താക്കളുടെ സഹകരണത്താൽ നല്ല വരുമാനം ലഭിച്ച് സുഗമമായി പ്രവർത്തിച്ചുവരികയായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം അപകടത്തിലാണ്. തനിക്കെന്തു ചെയ്യണമെന്നറിയില്ലെന്നും തട്ടിപ്പ് ജീവിതം തകർത്തുവെന്നും റിയൽ എസ്റ്റേറ്റ് കമ്പനി ഇതിനകം തനിക്കെതിരെ കേസ് ഫയൽ ചെയ്തുവെന്നും രവി പറഞ്ഞു. രവിയുടെ ദുരിതങ്ങൾ ആരംഭിച്ചത് ജൂൺ മാസത്തിലായിരുന്നു. ‘റിയ’ എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയിൽ നിന്ന് വാട്സ് ആപ്പിൽ ഒരു സന്ദേശം ലഭിച്ചു. ലളിതമായ ഓൺലൈൻ ജോലികൾ ചെയ്ത് അധിക പണം സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. അവർ എന്നെ അവരുടെ സീനിയറായ സലാമയ്ക്ക് ടെലിഗ്രാമിൽ പരിചയപ്പെടുത്താമെന്ന് പറഞ്ഞു. തട്ടിപ്പുകൾ ഭയന്ന് ഞാൻ ടെലിഗ്രാം ആപ്പ് നേരത്തെ ഡിലീറ്റ് ചെയ്തിരുന്നു, പക്ഷേ ഇത് എളുപ്പമുള്ളൊരു വരുമാനമാർഗമായി തോന്നിയതുകൊണ്ട് ഞാൻ അത് വീണ്ടും ഇൻസ്റ്റാൾ ചെയ്തു. ഏകദേശം 45 അംഗങ്ങളുള്ള ഒരു ടെലിഗ്രാം ഗ്രൂപ്പിൽ എന്നെ ചേർത്തു. എല്ലാ ദിവസവും ആമസോൺ കാർട്ടിൽ സാധനങ്ങൾ ചേർക്കുകയും സ്ക്രീൻഷോട്ടുകൾ പങ്കിടുകയും ചെയ്യുന്നതുപോലുള്ള ചെറിയ ജോലികൾ ലഭിച്ചു. ഞങ്ങൾക്കൊന്നും വാങ്ങേണ്ടിയിരുന്നില്ല. ഓരോ ജോലിക്കും 5 ദിർഹം വീതം ലഭിച്ചു. ഇത് ഒരു ഷർട്ടും പാന്റും കഴുകി ഇസ്തിരിയിടുന്നതിന് ഞാൻ ഈടാക്കുന്ന ഏകദേശം അതേ തുകയാണ്. പ്രയാസമില്ലാതെ പണം ലഭിക്കുന്നതിൽ ആകൃഷ്ടനായ രവിയോട് താമസിക്കാതെ ജോലികൾക്ക് പണം നിക്ഷേപിക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. അതേ ദിവസം തന്നെ 156 ദിർഹം നേടുന്നതിനായി 120 ദിർഹം ഒരു അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. പിന്നീട് ഉയർന്ന തുകകളുടെ ജോലികൾ വന്നു. 390 ദിർഹം നേടുന്നതിന് 300 ദിർഹവും, കൂടുതൽ വരുമാനത്തിനായി 1,480 ദിർഹവും നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഞാൻ അതിൽ കുടുങ്ങിപ്പോയി. ഇതൊരു അലക്കുകട നടത്തുന്നതിനേക്കാൾ വളരെ എളുപ്പമാണെന്ന് വിശ്വസിച്ചുപോയി. എന്നാൽ അവിടെ ഒരു വഴിത്തിരിവുണ്ടായി.

ഒരു ദിവസം, ഒരു ജോലിയിൽ തനിക്ക് തെറ്റ് പറ്റിയെന്നും 5,890 ദിർഹം അടയ്‌ക്കേണ്ട അധിക ജോലികൾ പൂർത്തിയാക്കി അത് ‘തിരുത്തണം’ എന്നും അവർ പറഞ്ഞു. അപ്പോഴേക്കും എന്റെ പണം തിരികെ ലഭിക്കാൻ ഞാൻ തീവ്രമായി ആഗ്രഹിച്ചു. അങ്ങനെയാണ് അവർ ആളുകളെ കുടുക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായി. പിന്നീട് ഒരു ‘മെന്ററെ’ ചുമതലപ്പെടുത്തിയ അവർ ആയിരക്കണക്കിന് ദിർഹം ആവശ്യപ്പെടാൻ തുടങ്ങി. ആദ്യം 8,640 ദിർഹം, പിന്നെ 3,150 ദിർഹം, പിന്നീട് 10,800 ദിർഹം കൂടി. ഓരോ തവണ പണം നൽകുമ്പോഴും, എനിക്ക് എന്റെ പണം തിരികെ ലഭിക്കാൻ അടുത്തെത്തിയെന്ന് അവർ പറഞ്ഞു. ഞാൻ അവരെ വിശ്വസിച്ചു.

∙ എന്റെ എല്ലാം നഷ്ടമായി, സമ്പാദ്യവും ഉപജീവനമാർഗവും
അപ്പോഴേക്കും രവിക്ക് 34,150 ദിർഹം നഷ്ടമായിരുന്നു. യുഎഇയിലെ പല ബാങ്ക് അക്കൗണ്ടുകളിലേക്കും ഭാഗികമായിട്ടായിരുന്നു അദ്ദേഹം പണം കൈമാറിയത്. അദ്ദേഹത്തിന്റെ എല്ലാ ആശയവിനിമയങ്ങളും സന്ദേശങ്ങളിലൂടെ മാത്രമായിരുന്നു. അദ്ദേഹം ആരെയും സംസാരിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല. അസാധാരണമായ പ്രവർത്തനങ്ങൾ കാരണം തന്റെ ‘ക്രെഡിറ്റ് സ്കോർ’ 100ൽ താഴെയായി എന്ന് അവകാശപ്പെടുന്ന ഒരു സ്ക്രീൻഷോട്ട് അയച്ചപ്പോഴാണ് അവസാന പ്രഹരമേറ്റത്. തന്റെ വരുമാനം അൺലോക്ക് ചെയ്യുന്നതിന് കുറഞ്ഞ ഓരോ 20 പോയിന്റുകൾക്കും 900 ദിർഹം വീതം (18,000 ദിർഹം) അടയ്‌ക്കേണ്ടതുണ്ടെന്ന് അതിൽ പറഞ്ഞിരുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version