2036 ഒളിമ്പിക്സിന് വേദിയാകാന്‍ ഖത്തര്‍; ആതിഥേയത്വത്തിന് ബിഡ് നല്കി
ദോഹ: 2036 ലെ ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) ഔദ്യോഗിക ബിഡ് സമര്‍പ്പിച്ചു. ഒളിമ്പിക്സിന് വേദിയാകാനുള്ള ഖത്തറിന്റെ യാത്ര ഒരു പുതിയ നാഴികക്കല്ലാണെന്നും ആഗോള കായിക രംഗത്ത് രാജ്യം കൈവരിച്ച പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി വ്യക്തമാക്കി.
ബിഡ് വിജയിച്ച് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഖത്തറിന് ലഭിച്ചാല്‍ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ആദ്യത്തെ രാജ്യമായി ഖത്തര്‍ മാറും.
പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങള്‍, പ്രത്യേകിച്ച് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വിജയകരമായി നടത്തിയതിന്റെ ട്രാക്ക് റെക്കോര്‍ഡിനെ അടിസ്ഥാനമാക്കിയാണ് ഖത്തര്‍ ബിഡ് സമര്‍പ്പിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)