Posted By user Posted On

വാഹനാപകടം കാണാൻ ശ്രമിക്കല്ലേ, നല്ല പണി കിട്ടും; കടുത്ത നടപടിക്ക് യുഎഇ

വാഹനാപകടമുണ്ടാകുമ്പോൾ അതു കാണാൻ വാഹനത്തിന്റെ വേഗം കുറച്ചു പോകുന്നവരെ ശിക്ഷിക്കാൻ പൊലീസ് തീരുമാനിച്ചു. ഇവർ കിലോമീറ്റർ നീളുന്ന ഗതാഗത കുരുക്കുണ്ടാക്കും. കാഴ്ച കാണാൻ വാഹനത്തിന്റെ വേഗം കുറയ്ക്കുന്നവർക്ക് കടുത്ത പിഴ ശിക്ഷ നൽകാനാണ് തീരുമാനം. വിവിധ എമിറേറ്റിലെ പൊലീസുമായുള്ള സഹകരണത്തിലാണ് ഇത് നടപ്പാക്കുക. കാഴ്ച കാണാൻ വേഗം കുറയ്ക്കുന്നവർക്ക് 1000 ദിർഹമാണ് പിഴ. ഇതിനു പുറമെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഏതുതരം നിയമ ലംഘനങ്ങൾക്കും 500 ദിർഹം വേറെ പിഴ ലഭിക്കും.

ആംബുലൻസ്, പൊലീസ്, സിവിൽ ഡിഫൻസ്, മറ്റു ഔദ്യോഗിക വാഹനങ്ങൾ എന്നിവയ്ക്ക് കടന്നു പോകാൻ മുൻഗണന നൽകാതിരുന്നാൽ 3000 ദിർഹമാണ് പിഴ. അത്തരം വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചു വയ്ക്കും ഡ്രൈവറുടെ ലൈസൻസിൽ 6 ബ്ലാക്ക് മാർക്കും പതിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version