അനധികൃത സ്ഥാപനങ്ങളുമായി ഇടപാടുകൾ വേണ്ട; മുന്നറിയിപ്പുമായി ഖത്തർ
ദോഹ ∙ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന അനധികൃത സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തരുതെന്ന മുന്നറിയിപ്പുമായി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. സ്ഥാപനങ്ങളുടെ വാണിജ്യ റജിസ്ട്രേഷൻ പരിശോധിച്ച ശേഷം മാത്രമേ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താവൂയെന്നും അധികൃതർ നിർദേശിച്ചു. അംഗീകൃത ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ നിക്ഷേപ സേവനങ്ങൾ നൽകുന്നതും പണം ഈടാക്കുന്നതും കുറ്റകരമാണ്.
രാജ്യത്തെ സ്വദേശികളും പ്രവാസി താമസക്കാരും നിയമസാധുതയും വാണിജ്യ റജിസ്ട്രേഷനും പരിശോധിക്കാതെ കമ്പനികളുമായോ സ്ഥാപനങ്ങളുമായോ ഒരു തരത്തിലുമുള്ള നിക്ഷേപ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ കരാർ ഒപ്പിടുകയോ പണം കൈമാറുകയോ ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു. അംഗീകൃത ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ധനസമാഹരണ പരിപാടികൾ നടത്താനോ പൊതുജനങ്ങൾക്ക് നിക്ഷേപ സേവനങ്ങൾ നൽകാനോ അനുമതിയില്ലെന്നും മന്ത്രാലയം ഓർമപ്പെടുത്തി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)