വാടക ഫ്ലാറ്റുകളിൽ ഒളിപ്പിച്ച മുറികൾ കണ്ടെത്താൻ യുഎഇ; അനധികൃത കെട്ടിട നിർമാണത്തിൽ പിടിവീഴും, വൻ പിഴയും
ഫ്ലാറ്റുകളിൽ അനധികൃത മുറികൾ കണ്ടെത്താൻ ദുബായ് മുനിസിപ്പാലിറ്റിയുടെ പരിശോധന ഊർജിതമാക്കി. കരാമയിൽ ഇന്നലെ വ്യാപകമായി പരിശോധന നടന്നു.വീടുകളിൽ താമസിക്കുന്നത് ആരൊക്കെയാണെന്നും എത്ര കുടുംബങ്ങൾ ഉണ്ടെന്നുമുള്ള വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങുന്നത്. ഫ്ലാറ്റുകൾക്കുള്ളിൽ പ്ലൈവുഡും സ്ക്രീനുകളും ഉപയോഗിച്ചു മുറികൾ തിരിച്ച് നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ താമസിപ്പിക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് പരിശോധന. അനധികൃത താമസ കേന്ദ്രങ്ങൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു.
നിയമ വിരുദ്ധമായി മുറികൾ തിരിച്ച് കൂടുതൽ ആളുകളെ പാർപ്പിച്ചാൽ കെട്ടിട ഉടമയ്ക്കും ഫ്ലാറ്റ് ഉടമയ്ക്കും എതിരെ നടപടിയുണ്ടാകും. നിയമ ലംഘനങ്ങൾക്ക് വൻ തുക പിഴ നൽകേണ്ടി വരും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)