Posted By user Posted On

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ നിര്യാതനായി. മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ്​ (30) ആണ്​ മരിച്ചത്​. എട്ടു വർഷത്തോളമായി ഇവിടെ പ്രവാസിയാണ്. നാലു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.പിതാവ്: കാര്യംതൊടി അബൂബക്കർ ഹാജി. മാതാവ്​: ആമിന പുല്ലൂർശ്ശൻ. ഭാര്യ: നൂർജഹാൻ ചക്കിങ്ങൽത്തൊടി. സഹോദരി: തസ്നി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version