യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് എട്ടു മണിക്കൂറിലേറെ; വിമാനത്താവളത്തിൽ കുടുങ്ങിയത് നൂറുകണക്കിന് യാത്രക്കാർ
ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എട്ടു മണിക്കൂറിലേറെ വൈകിയതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാർ ലക്നൗ വിമാനത്താവളത്തിൽ കുടുങ്ങി. ഇന്നലെ( 9) ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം 8.45ന് ലക്നൗവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന െഎ എക്സ്-193 വിമാനം വൈകിട്ട് 5.11നാണ് ടേക്ക് ഓഫ് ചെയ്തത്. ഇതോടെ യാത്രക്കാർക്ക് വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ദുബായിൽ വൈകിട്ട് 7.20നാണ് എത്തിയത്.വിമാനം വൈകിയതോടെ യാത്രക്കാർക്ക് എയർലൈൻസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായമോ വിവരങ്ങളോ ലഭിച്ചില്ലെന്ന് പരാതിയുയർന്നു.എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒരു ജീവനക്കാർ പോലും യാത്രക്കാരെ സഹായിക്കാൻ എത്തിയില്ല എന്ന് യാത്രക്കാരിൽ ഒരാളായ അമൃത് സിങ് പരാതിപ്പെട്ടു. ആളുകൾ തറയിൽ കിടക്കുന്നതും ലഗേജിലിരിക്കുന്നതും കാണിക്കുന്ന വിഡിയോയും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ദുബായിൽ നിന്ന് ലക്നൗവിലേക്കുള്ള െഎ എഎക്സ്-194 എന്ന വിമാനം 16 മണിക്കൂറിലധികം വൈകിയെത്തിയതാണ് ഈ തടസ്സത്തിന് കാരണമെന്ന് ലക്നൗ വിമാനത്താവളത്തിലെ വൃത്തങ്ങൾ പറഞ്ഞു.
സാങ്കേതിക തകരാർ സംശയിച്ച് മുൻകരുതൽ പരിശോധനകൾ ആവശ്യമായി വന്നതിനാലാണ് വിമാനം തലേദിവസം രാത്രി ദുബായിൽ തടഞ്ഞുവച്ചതെന്നാണ് റിപ്പോർട്ട്. പിന്നീട് തകരാറുകളൊന്നും കണ്ടെത്താനായില്ലെങ്കിലും, ഈ കാലതാമസം എയർലൈനിന്റെ ഷെഡ്യൂൾ താളം തെറ്റിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)