
കെണിയില്‍ വീഴല്ലേ ! ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നാൽ സൂക്ഷിക്കുക; യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്
ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്ന തരത്തിലുള്ള തട്ടിപ്പ് സന്ദേശങ്ങള്‍ യുഎഇയില്‍ വ്യാപകമാകുന്നു. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാനും അക്കൗണ്ടിലുള്ള പണം സുരക്ഷിതമാക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഈ തട്ടിപ്പിന്റെ രീതി വളരെ ലളിതവും എന്നാൽ അപകടകരവുമാണ്. തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടിലേക്ക് ചെറിയൊരു തുക അയക്കും. തുടർന്ന്, അവർ ബാങ്കിൽ നിന്നാണെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള വ്യാജ നമ്പറുകളിൽ നിന്നോ സന്ദേശങ്ങളിൽ നിന്നോ ഫോണിൽ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യും. അബദ്ധത്തിൽ തങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം മാറി അയച്ചതാണെന്നും അത് തിരികെ അയക്കണമെന്നും അവർ ആവശ്യപ്പെടും. പലപ്പോഴും ഈ പണം തട്ടിപ്പിനായി മാത്രം അക്കൗണ്ടിൽ അയച്ചതായിരിക്കും. കൂടാതെ, ആ പണം തിരികെ അയക്കുമ്പോൾ അറിയാതെ നിങ്ങൾ ഒരു പണമിടപാട് തട്ടിപ്പിന്റെ ഭാഗമായി മാറുകയും നിയമപരമായ പ്രശ്നങ്ങളിൽ അകപ്പെടുകയും ചെയ്യാം. ഇത് മണി ലോണ്ടറിങ് പോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളെ കുടുക്കിയേക്കാം. ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തട്ടിപ്പില്‍പ്പെടാതെ രക്ഷനേടാം. പണം തിരികെ അയക്കരുത്: അക്കൗണ്ടിലേക്ക് അപരിചിതമായി പണം വന്നാൽ അത് തിരികെ അയക്കാൻ ആവശ്യപ്പെട്ടാൽ ഒരു കാരണവശാലും അയക്കരുത്. ബാങ്കിനെ അറിയിക്കുക: ഉടൻതന്നെ ബാങ്കിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക. വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുത്: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പിൻ നമ്പറുകൾ, ഒടിപി, അല്ലെങ്കിൽ മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ ഫോണിലൂടെയോ മെസ്സേജിലൂടെയോ യാതൊരു കാരണവശാലും പങ്കുവെക്കരുത്. ജാഗ്രത പാലിക്കുക: അപ്രതീക്ഷിതമായി ലഭിക്കുന്ന പണത്തെക്കുറിച്ചുള്ള കോളുകളോ സന്ദേശങ്ങളോ സംശയത്തോടെ കാണണം. സൈബർ ഹെൽപ്പ്ലൈൻ: എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ യുഎഇയിലെ സൈബർ പോലീസ് ഹെൽപ്പ്ലൈനുമായി ബന്ധപ്പെടുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)