പ്രവാസി മലയാളി ഖത്തറിൽ മരിച്ചു
ദോഹ: പ്രവാസി മലയാളി ഖത്തറിൽ മരിച്ചു. മലപ്പുറം വളാഞ്ചേരി കാവുപുറം തൊഴുവന്നൂർ സ്വദേശി മുഹമ്മദ് ആലുങ്ങൽ ആണ് മരിച്ചത്. 61 വയസ്സായിരുന്നു. ഹൃദയ സ്തംഭനം മൂലം വക്രയിലെ താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. അവധിക്ക് ഈ മാസം 29ന് നാട്ടിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. പിതാവ്: ഖാദർ, മാതാവ്: ബിയ്യാത്തുമ്മ. നഫീസയാണ് ഭാര്യ. മക്കൾ: ജാഫർ, ജസീല റഹ്മത്ത് (സൗദി അറേബ്യ), ജാസിർ ഫൈസി (ഖത്തർ), ജാസിം (ഖത്തർ), ഫാത്തിമ നാജിയ. മൃതദേഹം വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)