
ഖത്തറിൽ റേഡിയേഷൻ ലെവലുകളിൽ അസാധാരണത്വമില്ലെന്ന് സ്ഥിരീകരണം
രാജ്യത്തെ ദേശീയ റേഡിയേഷൻ മോണിറ്ററിംഗ് ആൻഡ് ഏർലി വാണിംഗ് നെറ്റ്വർക്ക് വഴി, ഖത്തറിന്റെ വായുവിലോ പ്രാദേശിക ജലാശയങ്ങളിലോ അസാധാരണമായ റേഡിയേഷൻ അളവ് കണ്ടെത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറിയിച്ചു.
രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന നെറ്റ്വർക്കിന്റെ, കര, സമുദ്ര സ്റ്റേഷനുകൾ റേഡിയേഷൻ അളവ് നിരീക്ഷിക്കുകയും റേഡിയേഷൻ അളവിൽ അസാധാരണമായ വർദ്ധനവ് ഉണ്ടായാൽ മുൻകൂട്ടി മുന്നറിയിപ്പുകൾ അയയ്ക്കുകയും ചെയ്യുന്നു.
പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാൻ മന്ത്രാലയം അഭ്യർത്ഥിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)