Posted By user Posted On

ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മുങ്ങിമരിച്ചു

അവധിക്ക് നാട്ടിലെത്തിയ പ്രവാസി മുങ്ങിമരിച്ചു. പാലക്കാട് തൃത്താല ഉള്ളന്നൂരിൽ തച്ചറകുന്നത്ത് അലിയുടെ മകൻ അനസാണ് (38) മരിച്ചത്. വീട്ടിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം.

ഞായറാഴ്ച നടക്കുന്ന ചെറിയമ്മയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കടുക്കാൻ വെള്ളിയാഴ്ച രാത്രിയാണ് അനസ് കുടുംബത്തോടപ്പം ഖത്തറിൽ നിന്നെത്തിയത്. ശനിയാഴ്ച രാവിലെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

ഖത്തർ കെ.എം.സി.സി തൃത്താല മണ്ഡലം കമ്മറ്റി അംഗമായിരുന്നു. ഭാര്യ: റഹീദ. എട്ട് മാസം പ്രായമുള്ള റസൽ മകൻ. മാതാവ്: ജമീല (റിട്ട. അധ്യാപിക).

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version