
ബിഗ് ടിക്കറ്റിൽ മലയാളിത്തിളക്കം; വിജയികൾ മൂന്നും പ്രവാസി മലയാളികൾ
ജൂൺ മാസം ബിഗ് ടിക്കറ്റ് ഇ-ഡ്രോകൾ കൂടുതൽ സർപ്രൈസുകൾ നൽകുന്നത് തുടരുകയാണ്. ഈ ആഴ്ച്ചയിലെ ഇ-ഡ്രോയിൽ വിജയികളായിരിക്കുന്ന മൂന്നു പേരും മലയാളികളാണ്. ഓരോരുത്തരും സ്വന്തമാക്കിയത് AED 150,000 വീതം.
സുശീൽ കുമാർ
കേരളത്തിൽ നിന്നുള്ള 58 വയസ്സുകാരനായ സുശീൽ കഴിഞ്ഞ 32 വർഷമായി സൗദി അറേബ്യയിൽ താമസിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് സുഹൃത്തുക്കളിലൂടെയാണ് അദ്ദേഹം ബിഗ് ടിക്കറ്റിനെക്കുറിച്ച് കേട്ടത്. സ്ഥിരമായി ടിക്കറ്റ് വാങ്ങുന്ന സുശീലിന് പിന്തുണയായി 24 സഹപ്രവർത്തകരുമുണ്ട്. Buy 2 Get 2 പ്രൊമോഷനിൽ വാങ്ങിയ ടിക്കറ്റാണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്.
“ഈദ് അവധിക്കാലത്താണ് ടിക്കറ്റ് വാങ്ങിയത്. കോൾ ലഭിച്ചപ്പോൾ വിശ്വസിക്കാനായില്ല. വല്ലാത്തൊരു നിമിഷമായിരുന്നു അത്. സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം വീതിക്കും. ഇനി വരുന്ന ഡ്രോകളിലും പങ്കെടുക്കും.” – അദ്ദേഹം പറയുന്നു.
വിഷ്ണു ഉണ്ണിത്താൻ
മലയാളിയായ വിഷ്ണു ദുബായിൽ പത്ത് വർഷമായി സെയിൽസ് ജീവനക്കാരനാണ്. ഏഴ് സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്.
“സമ്മാനം നേടിയെന്ന് അറിയിച്ചുള്ള ഫോൺകോൾ എന്നെ വളരെ സന്തോഷത്തിലാക്കി. സുഹൃത്തുക്കളുമായി ചേർന്ന് സമ്മാനത്തുക പങ്കിടും. എന്റെ പങ്ക് കുടുംബത്തിനാണ് നൽകുക. ഇനിയും ഞാൻ ബിഗ് ടിക്കറ്റ് കളിക്കും.”
ശ്രീജ നന്ദകുമാർ
ഡോക്യുമെന്റ് കണട്രോളറായി ജോലി ചെയ്യുന്ന ശ്രീജ, 2002 മുതൽ അബുദാബിയിലാണ് താമസം. ഭർത്താവാണ് ബിഗ് ടിക്കറ്റ് കളിക്കാൻ ശ്രീജയുടെ പ്രേരണ. രണ്ടുപേരും ചേർന്ന് പത്ത് വർഷമായി ഡ്രോകളിൽ പങ്കെടുക്കുന്നു. ഇടയ്ക്ക് സുഹൃത്തുക്കൾക്കൊപ്പവും ശ്രീജ ഗെയിം കളിക്കാറുണ്ട്. ഇത്തവണ ഡ്രോയുടെ തലേന്ന് ശ്രീജയുടെ പേരിൽ ഭർത്താവ് എടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
“സത്യം പറഞ്ഞാൽ എന്നെക്കാൾ ഭർത്താവാണ് ഗെയിമിനോട് താൽപര്യം കാണിക്കുന്നത്. എല്ലാ മാസവും ടിക്കറ്റ് വാങ്ങും. ഇത്തവണ വിജയിയായി എന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ആദ്യം കരുതിയത് തട്ടിപ്പാണെ്നാണ്. പിന്നീട് ഭർത്താവ് ടിക്കറ്റ് വാങ്ങിയ കാര്യം പറഞ്ഞപ്പോൾ സന്തോഷംകൊണ്ട് തുള്ളിച്ചാടി. ശരിക്കും ഒരു സ്വപ്നംപോലെ തോന്നുന്നു ഇതെല്ലാം.”
സമ്മാനത്തുക എങ്ങനെ ഉപയോഗിക്കും എന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് ശ്രീജ പറയുന്നത്. ചില പദ്ധതികൾ മനസ്സിലുണ്ട്. അത് പൂർത്തിയാക്കാൻ സമ്മാനത്തുക സഹായിക്കും എന്ന് തന്നെയാണ് ശ്രീജയുടെ പ്രതീക്ഷ.
ബിഗ് ടിക്കറ്റ് വിപുലമായ സമ്മാനങ്ങളാണ് ജൂൺ മാസം അവതരിപ്പിക്കുന്നത്. 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് ആണ് നേടാനാകുക. കൂടാതെ 3x AED 150,000 ആഴ്ച്ചതോറും ഇ-ഡ്രോകൾ, Big Win Contest എന്നിവയുമുണ്ട്. പ്രത്യേകം ടിക്കറ്റ് ബണ്ടിൽ ഓഫറുമുണ്ട്. മാസം മുഴുവൻ ഇത് ലഭ്യവുമാണ്.
ജൂലൈ മൂന്നിനാണ് ലൈവ് ഡ്രോ. അതേ ദിവസം ത്നെ മൂന്നു പേർക്ക് സമാശ്വാസ സമ്മാനമായി AED 75,000 വീതം ലഭിക്കും. ജൂണിൽ ആഴ്ച്ചതോറും 3x വിജയികൾക്ക് 150,000 ദിർഹം വീതം നേടാം.
Big Win Contest വഴി ഗ്യാരണ്ടീഡ് ക്യാഷ് സമ്മാനങ്ങളും നേടാം. ജൂൺ 1 മുതൽ 25 വരെയുള്ള തീയതികളിൽ ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ജൂലൈ മൂന്നിന് ലൈവ് ഡ്രോ കാണാനും ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാനും കഴിയും. 20,000 ദിർഹം മുതൽ 1,50,000 ദിർഹം വരെയാണ് ക്യാഷ് പ്രൈസുകൾ. ജൂലൈ ഒന്നിന് നാല് മത്സരാർത്ഥികളുടെ പേരുകളും ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
ലക്ഷ്വറി കാർ പ്രേമികൾക്കും മികച്ച മാസമാണിത്. ജൂലൈ 3-ന് നിസ്സാൻ പട്രോൾ കാർ നേടാൻ അവസരമുണ്ട്. ഓഗസ്റ്റ് 3-ന് റേഞ്ച് റോവർ വെലാർ നേടാൻ അവസരം. ഡ്രീം കാർ സീരീസിന്റെ ഭാഗമായാണ് ഇത്.
കൂടാതെ എല്ലാത്തിനേക്കാളും അടിപൊളി ഓഫറാണ് ജൂൺ 1 മുതൽ 30 വരെ. ഓൺലൈൻ ഉപയോക്താക്കൾക്ക് Buy 2, Get 2 Free ഓഫർ നേടാം. ബിഗ് ടിക്കറ്റിലും ഡ്രീം കാർ ടിക്കറ്റിലും ഇത് ലഭ്യമാണ്. Zayed International Airport അല്ലെങ്കിൽ Al Ain Airport എന്നിവിടങ്ങളിൽ നിന്നും ടിക്കറ്റ് വാങ്ങുന്നവർക്ക് Buy 2, Get 3 Free for Big Ticket, Buy 2, Get 4 Free for Dream Car എന്നിങ്ങനെയാണ് ഓഫർ. മാസം മുഴുവൻ ഈ ഓഫർ ലഭ്യമാണ്. അതായത് കൂടുതൽ ടിക്കറ്റ് എടുത്താൽ, കൂടുതൽ വിജയ സാധ്യത.
ടിക്കറ്റുകൾക്ക് വെബ്സൈറ്റ് www.bigticket.ae സന്ദർശിക്കാം അല്ലെങ്കിൽ Zayed International Airport, Al Ain Airport സ്റ്റോറുകൾ സന്ദർശിക്കാം.
The weekly E-draw dates:
Week 3: 17th – 23rd June & Draw Date- 24th June (Tuesday)
Week 4: 24th – 30th June & Draw Date- 1st July (Tuesday)
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)