Posted By user Posted On

വ്യോ​മ​പാ​ത​യി​ൽ തി​ര​ക്ക്​; വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കു​ന്നു

ദോ​ഹ: ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വി​സു​ക​ൾ താ​ളം​തെ​റ്റു​ന്നു. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടേ​ണ്ട വി​മാ​നം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യോ, വൈ​കു​ക​യോ ചെ​യ്തു. വി​വി​ധ രാ​ജ്യ​ങ്ങ​ൾ വ്യോ​മാ​പാ​ത അ​ട​ച്ച​തി​നാ​ൽ ഒ​മാ​ൻ ആ​കാ​ശ​പാ​ത​യി​ൽ തി​ര​ക്കേ​റി​യ​താ​ണ് വി​മാ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് മാ​ത്രം ഗ​ൾ​ഫി​ലേ​ക്കു​ള്ള ആ​റോ​ളം സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​റി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യി​ല്ലെ​ങ്കി​ലും ​കാ​ല​താ​മ​സ​മു​ണ്ടാ​യി.

തി​ങ്ക​ളാ​ഴ്​​ച പു​റ​പ്പെ​ടേ​ണ്ട ക​ണ്ണൂ​ർ-​ഷാ​ർ​ജ വി​മാ​നം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി. യു​ദ്ധ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​ൻ ​വ്യോ​മ​പാ​ത അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തേ​യു​ള്ള സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് പാ​കി​സ്താ​നും വ്യോ​മ​പാ​ത അ​നു​വ​ദി​ക്കു​ന്നി​ല്ല. ഈ ​വ്യോ​മ​പാ​ത​ക​ൾ ഒ​ഴി​വാ​ക്കി വി​മാ​ന​ങ്ങ​ൾ പ​ല​തും ഒ​മാ​ൻ വ്യോ​മ​പാ​തി​യി​ലേ​ക്ക് മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഈ ​പാ​ത​യി​ൽ എ​യ​ർ​ട്രാ​ഫി​ക് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച പോ​കേ​ണ്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് വി​മാ​നം, മം​ഗ​ലാ​പു​രം-​ദു​ബൈ വി​മാ​നം, കൊ​ച്ചി-​ഷാ​ർ​ജ വി​മാ​നം, ക​ണ്ണൂ​ർ-​ഷാ​ർ​ജ വി​മാ​നം, വ്യാ​ഴാ​ഴ്ച പു​റ​പ്പെ​ടേ​ണ്ട വി​വി​ധ വി​മാ​ന​ങ്ങ​ൾ എ​ന്നി​വ റ​ദ്ദാ​ക്കി​യ​താ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.20ന്റെ ​ദോ​ഹ-​ക​ണ്ണൂ​ർ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം പു​ല​ർ​ച്ച 1.20നാ​ണ് പു​റ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, വി​വി​ധ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി സ​ർ​വി​സ് ന​ട​ത്തി.

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന​വ​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നാ​ണ്​ വി​വ​രം. അ​പ്ര​തീ​ക്ഷി​ത​മാ​യി വി​മാ​ന സ​ർ​വി​സു​ക​ൾ താ​ളം​തെ​റ്റു​ന്ന​ത് നി​ര​വ​ധി യാ​ത്ര​ക്കാ​രെ​യാ​ണ്​ ബു​ദ്ധി​മു​ട്ടി​ലാ​കും. പ്ര​ത്യേ​കി​ച്ച്​ ഗ​ൾ​ഫി​ലെ വേ​ന​ല​വ​ധി​ക്ക് കു​ടും​ബ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സ​മ​യം കൂ​ടി​യാ​ണ്​ എ​ന്ന​തി​നാ​ൽ നി​ര​വ​ധി പേ​ർ​ക്ക്​ വ​ലി​യ പ്ര​യാ​സം സൃ​ഷ്​​ടി​ക്കും. മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യ​ത്തി​ന്​ അ​നു​സ​രി​ച്ച്​ വി​മാ​ന സ​ർ​വി​സു​ക​ൾ ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഷെ​ഡ്യൂ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​റാ​ൻ, ഇ​റാ​ഖ്, സി​റി​യ വ്യോ​മ പാ​ത ഒ​ഴി​വാ​ക്കി​യാ​ണ് നി​ല​വി​ൽ വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ന്ന​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version