Posted By user Posted On

ഇ​റാ​ൻ -ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം; ​ഇ​റാ​ൻ പ്ര​സി​ഡ​ന്റി​നെ വി​ളി​ച്ച് അ​മീ​ർ

ദോ​ഹ: മേ​ഖ​ല​യെ യു​ദ്ധ​ഭീ​തി​യി​ലേ​ക്ക് ന​യി​ച്ച് ഇ​റാ​ൻ -ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​റാ​ൻ പ്ര​സി​ഡ​ന്റി​നെ ഫോ​ണി​ൽ വി​ളി​ച്ച് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​വു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച​യാ​ണ് അ​മീ​ർ പ്ര​സി​ഡ​ന്റ് ഡോ. ​മ​സ്ഊ​ദ് പെ​സ​ശ്കി​യാ​നെ വി​ളി​ച്ച​ത്.ഇ​റാ​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ ഖ​ത്ത​ർ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി അ​മീ​ർ സം​ഭാ​ഷ​ണ​ത്തി​ൽ ആ​വ​ർ​ത്തി​ച്ചു.

ഇ​റാ​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്റെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ത​ത്ത്വ​ങ്ങ​ളു​ടെ​യും വ്യ​ക്ത​മാ​യ ലം​ഘ​ന​വു​മാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ച് മേ​ഖ​ല​യെ സ​മ​ഗ്ര​വും ശാ​ശ്വ​ത​വു​മാ​യ സ​മാ​ധാ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ന​യ​ത​ന്ത്ര പ​രി​ഹാ​ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പും അ​മീ​റു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. നേ​ര​ത്തേ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ ആ​ൽ​ഥാ​നി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​റി​ന്റെ നി​ല​പാ​ട് അ​റി​യി​ച്ചി​രു​ന്നു. ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡേ​വി​ഡ് ലാ​മി​യും ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version