Posted By user Posted On

ഇസ്രായേൽ പരിധി ലംഘിച്ചു; അപകടകരമായ പ്രവർത്തനങ്ങൾ തടയാൻ അന്താരാഷ്‌ട്രസമൂഹം നടപടിയെടുക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി

ഇറാനെതിരെ ആക്രമണങ്ങൾ നടത്തിയേ ഇസ്രായേൽ പരിധികൾ ലംഘിച്ചുവെന്നും അവരുടെ അപകടകരമായ പ്രവർത്തനങ്ങൾ തടയാൻ അന്താരാഷ്ട്രസമൂഹം വേഗത്തിൽ നടപടിയെടുക്കണമെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ആവശ്യപ്പെട്ടു.

തന്റെ ഔദ്യോഗിക X അക്കൗണ്ടിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു: “മിഡിൽഈസ്റ്റ് മേഖലയിൽ സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്താൻ രാജ്യങ്ങൾ ശ്രമിക്കുമ്പോൾ, ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ സമാധാനത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയും ജനങ്ങളെയും ആഗോള സുരക്ഷയെയും ഗുരുതരമായ അപകടത്തിലാക്കുകയും ചെയ്യുന്നു. വളരെ വൈകുന്നതിന് മുമ്പ് അന്താരാഷ്ട്ര സമൂഹം ഈ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള നടപടി കൈക്കൊള്ളണം.”

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version