Posted By user Posted On

ഇസ്രായേൽ ആക്രമണം; കൊല്ലപ്പെട്ടവരിൽ ഇറാൻ റവല്യൂഷനറി ഗാർഡ് ചീഫ് കമാൻഡറും; യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ

ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഹൊസൈൻ സലാമി ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.
“ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ തലവനായ മേജർ ജനറൽ ഹൊസൈൻ സലാമി, ഐആർജിസി ആസ്ഥാനത്ത് ഇസ്രായേൽ ഭരണകൂടം നടത്തിയ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചു,” എന്ന് പ്രാദേശിക തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ ഇസ്രായേൽ ഇറാന്‍റെ സൈനിക, ആണവ കേന്ദ്രങ്ങലെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് സലാമി കൊല്ലപ്പെട്ടതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇസ്രായേലും സലാമിയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, മുതിർന്ന ആണവ ശാസ്ത്രഞ്ജനും ഇസ്ലാമിക് ആസാദി യൂനിവേഴ്സിറ്റി പ്രസിഡന്‍റുമായ മുഹമ്മദ് മെഹ്ദി, ആണവ ശാസ്ത്രഞ്ജനും ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവനുമായ ഫെറെയ്ദൂൻ അബ്ബാസിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്‍റെ ആക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധസമാന ഭീതിയിലാക്കി. ഇസ്രായേൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് നേരത്തെ തന്നെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version