Posted By user Posted On

ഖ​ത്ത​ർ ​ഗ്രാ​ൻ​ഡ് പ്രീ​ക്ക് തി​യ​തി കു​റി​ച്ചു

ദോ​ഹ: അ​തി​വേ​ഗ​ക്കാ​രു​ടെ വ​മ്പ​ൻ പോ​രാ​ട്ട​മാ​യ ഫോ​ർ​മു​ല വ​ൺ ഖ​ത്ത​ർ ഗ്രാ​ൻ​ഡ്പ്രീ​യു​ടെ 2026ലെ ​സീ​സ​ൺ ക​ല​ണ്ട​ർ പ്ര​ഖ്യാ​പി​ച്ചു. ലു​സൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ ഫോ​ർ​മു​ല വ​ൺ ഗ്രാ​ൻ​ഡ് പ്രീ 2026 ​ന​വം​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും.അ​ടു​ത്ത സീ​സ​ണി​ലേ​ക്കു​ള്ള റേ​സ് ക​ല​ണ്ട‌​റാ​ണ് ഫോ​ർ​മു​ല വ​ൺ പു​റ​ത്തു​വി​ട്ട​ത്. 2026 സീ​സ​ൺ മാ​ർ​ച്ച് 6-8 തീ​യ​തി​ക​ളി​ൽ മെ​ൽ​ബ​ണി​ലെ ആ​ൽ​ബ​ർ​ട്ട് പാ​ർ​ക്ക് സ്ട്രീ​റ്റ് സ​ർ​ക്യൂ​ട്ടി​ൽ ആ​രം​ഭി​ക്കും. ന​വം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ലാ​ണ് ഖ​ത്ത​ർ ​ഗ്രാ​ൻ​ഡ് പ്രീ ​മ​ത്സ​ര​ങ്ങ​ൾ.

അ​ടു​ത്ത സീ​സ​ണി​ൽ സ്‌​പെ​യി​ൻ ര​ണ്ട് ഫോ​ർ​മു​ല വ​ൺ ഗ്രാ​ൻ​ഡ് പ്രി​ക്‌​സു​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. മ​ഡ്രി​ഡി​ലും ബാ​ഴ്‌​സ​ലോ​ണ​യി​ലു​മാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. സ്പാ​നി​ഷ് ത​ല​സ്ഥാ​ന​മാ​യ മ​ഡ്രി​ഡി​ൽ സെ​പ്റ്റം​ബ​ർ 11-13 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളോ​ടെ സീ​സ​ണി​ലെ യൂ​റോ​പ്യ​ൻ വി​ഭാ​​ഗ​ത്തി​ന് തി​ര​ശ്ശീ​ല വീ​ഴും.

2026 ന​വം​ബ​ർ 19-21 തീ​യ​തി​ക​ളി​ലാ​യി അ​മേ​രി​ക്ക​യി​ലെ ലാ​സ് വെ​ഗാ​സി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഖ​ത്ത​ർ ​ഗ്രാ​ൻ​ഡ് പ്രീ ​ന​ട​ക്കു​ക. 2026 ഡി​സം​ബ​ർ 4-6 തീ​യ​തി​ക​ളി​ൽ അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളോ​ടെ സീ​സ​ണി​ന് സ​മാ​പ​ന​മാ​കും.അ​ടു​ത്ത വ​ർ​ഷ​ത്തെ ഫോ​ർ​മു​ല വ​ൺ വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ് കാ​യി​ക​രം​ഗ​ത്തി​ന് ഒ​രു സു​പ്ര​ധാ​ന പു​തി​യ അ​ധ്യാ​യ​മാ​ണെ​ന്ന് എ​ഫ്.​ഐ.​എ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ബി​ൻ സു​ലൈം പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​ത്തെ ഖ​ത്ത​ർ ഗ്രാ​ൻ​ഡ്പ്രി ന​വം​ബ​റി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version