വിനോദയാത്രകൾ പ്ലാൻ ചെയ്തോളൂ! യുഎഇയിലെ അടുത്ത അവധി ദിവസങ്ങൾ ഇതാ; അറിയാം വിശദമായി
യുഎഇയിലെ ഈദ് അൽ അദ്ഹയുടെ നാല് ദിവസത്തെ അവധിക്ക് ശേഷം പ്രവാസികൾ വീണ്ടും ജോലിയിലേക്ക് മടങ്ങുന്നു. കുട്ടുകാരോടൊപ്പവും കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചും യാത്രകൾ നടത്തിയും നാല് ദിവസത്തെ അവധി ആഘോഷമാക്കിയിരിക്കുകയാണ് യുഎഇ നിവാസികൾ. എന്നാൽ ഈ അവധികാലം കഴിഞ്ഞതോടെ അടുത്ത അവധി എപ്പോഴാണ് എന്ന ചോദ്യമാണ് ഇപ്പോൾ വ്യാപമായി ഉയരുന്നത്.
2024 ൽ മെയ് മാസത്തിൽ പുറപ്പെടുവിച്ച യുഎഇ കാബിനറ്റ് പ്രമേയം നമ്പർ 27 പ്രകാരം 2025 ൽ മൂന്ന് ഔദ്യോഗിക പൊതു അവധി ദിവസങ്ങൾ കൂടി ബാക്കിയുണ്ട് എന്നാണ് അറിയിപ്പ്. കൂടാതെ പൊതു സ്വകാര്യ മേഖലകൾക്ക് പ്രതിവർഷം 12 പൊതു അവധി ദിവസങ്ങൾ ഉള്ളതായും പ്രമേയം സ്ഥിരീകരിച്ചിരുന്നു. അതേസമയം യുഎഇ സർക്കാർ ഓരോ അവസരത്തിലും ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിക്കും. ജൂൺ 26 വ്യാഴാഴ്ച ഇസ്ലാമിക പുതുവത്സരം ആയതിനാൽ ഒരു ദിവസത്തെ പൊതു അവധി നൽകും. കൂടാതെ ഇസ്ലാമിക പുതുവത്സരാഘോഷത്തിനായി മുഹറത്തിന്റെ ആദ്യ ദിവസമായിരിക്കും അവധി നൽകുക. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം അതായത് സെപ്റ്റംബർ 5 വെള്ളിയാഴ്ച യുഎഇയിൽ പൊതു അവധിയായിരിക്കും. പ്രവാചകന്റെ ജന്മദിനം റബീഉൽ അവ്വൽ മാസം 12-ാം ദിവസമാണ് ആയതിനാൽ ചന്ദ്രദർശനത്തിന് ശേഷം കൃത്യമായ തീയതി സ്ഥിരീകരിച്ച് പ്രഖ്യാപിക്കുകയാണ് പതിവ്. കൂടാതെ ഈ ദിവസങ്ങളിലും ഒരു ദിവസത്തെ പൊതു അവധി നൽകും.
കൂടാതെ യുഎഇ ദേശീയ ദിനമായ ഡിസംബർ 2, 3 തീയതികളിൽ രണ്ട് ദിവസത്തെ പൊതു അവധി നൽകും. യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നതിനായി ഈ ദിവസങ്ങളിൽ അവധി നൽകും. കൂടാതെ ഈ ദിവസങ്ങൾ വാരാന്ത്യത്തിൽ ആണെകിൽ അടുത്ത ദിവസങ്ങളിലായി നാല് ദിവസത്തെ അവധി ലഭിക്കും.
അതേസമയം യുഎഇ മന്ത്രിസഭാ പ്രമേയത്തിലെ ആർട്ടിക്കിൾ നമ്പർ 2 പ്രകാരം ഈദ് അവധി ദിവസങ്ങൾ ഒഴികെയുള്ള മറ്റ് ഔദ്യോഗിക പൊതു അവധി ദിവസങ്ങൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭയ്ക്ക് സാധിക്കും. കൂടാതെ ഒരു പൊതു അവധി വാരാന്ത്യത്തിൽ വന്നാലോ അല്ലെങ്കിൽ മറ്റൊരു പൊതു അവധി ദിനത്തോട് ഒത്തുവന്നാലോ, അത് മുന്നോട്ട് കൊണ്ടുപോകില്ലെന്നും ആർട്ടിക്കിൾ നമ്പർ 3 വിശദീകരിക്കുന്നു.
ആർട്ടിക്കിൾ നമ്പർ 4 പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവരുടെ വകുപ്പുകൾക്കോ സ്ഥാപനങ്ങൾക്കോ പ്രത്യേക അവസരങ്ങളിലോ മറ്റ് കാരണങ്ങളാലോ നേരത്തെ പ്രമേയത്തിൽ പട്ടികപ്പെടുത്തിയിട്ടില്ലാത്ത മറ്റ് ഔദ്യോഗിക അവധി ദിനങ്ങൾ അംഗീകരിക്കാനും സാധിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)