ഖത്തറില്‍ നിന്നുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ അപകടം; സഹായത്തിനായി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാം, ഹെല്‍പ്പ് ലൈന്‍ നമ്പര്‍
ദോഹ: ഖത്തറില്‍ നിന്നുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ കെനിയയില്‍ അപകടത്തില്‍പ്പെട്ട സാഹചര്യത്തില്‍ സഹായത്തിനായി ഖത്തര്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സംശയങ്ങള്‍ക്കും സഹായത്തിനും +974 55097295 എന്ന മൊബൈല്‍ നമ്പറില്‍ എംബസിയെ ബന്ധപ്പെടാം.
മരണത്തില്‍ എംബസി അനുശോചനവും രേഖപ്പെടുത്തി. ഖത്തറില്‍ നിന്നുള്ള 28 ഇന്ത്യക്കാരുടെ സംഘമാണ് കെനിയ സന്ദര്‍ശനത്തിനിടെ ഇന്നലെ അപകടത്തില്‍പ്പെട്ടത്. മലയാളികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, അപകടത്തില്‍ 5 ഇന്ത്യക്കാര്‍ മരണപ്പെട്ടതായി എംബസി ഔദ്യോഗിക സോഷ്യല്‍മീഡിയയില്‍ വ്യക്തമാക്കി. നെയ്റോബിയിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും എംബസി അറിയിച്ചു.
ഐസിസി, ഐസിബിഎഫ്, ദോഹയിലെ മറ്റ് കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ളവരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഖത്തര്‍ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)