Posted By user Posted On

പ്രവാസികളുടെ പ്രിയപ്പെട്ട ഡോക്ടർ; ഡോ. നാസർ മൂപ്പന് വിട

പ്രശസ്ത ഡോക്ടറും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. അസാദ് മൂപ്പന്റെ അനുജന്റെ മകനുമായ ഡോ. നാസർ മൂപ്പൻ അന്തരിച്ചു. ഇന്നലെ വൈകിട്ട് ദുബായിലായിരുന്നു ഡോ. നാസർ അന്തരിച്ചത്. കഴിഞ്ഞ 20 വർഷത്തിലേറെയായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിൽ സേവനം ചെയ്ത അദ്ദേഹം മരണ സമയത്ത് ഖത്തറിലെ ആസ്റ്റർ ആശുപത്രിയിൽ മെഡിക്കൽ ഡയറക്ടറും ഇഎൻടി വിദഗ്ധനുമായാണ് പ്രവർത്തിച്ചിരുന്നത്. ഭാര്യ: വഹിദ. മക്കൾ: നിദ, നിമ്മി, സെയ്ൻ. മനുഷ്യസേവനത്തിനായി തന്റെ ജീവിതം അർപ്പിച്ച വ്യക്തിയായിരുന്നു ഡോ. നസർ എന്ന് ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. അദ്ദേഹത്തിന്റെ ത്യാഗബോധവും കരുണയും അടയാളപ്പെടുത്തിയ ജീവിതം ഖത്തറിലെ ആരോഗ്യരംഗത്ത് അദ്ദേഹം അവശേഷിപ്പിച്ച മുദ്രകൾക്കൊപ്പം എന്നും ഓർക്കപ്പെടുമെന്നും പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version