Posted By user Posted On

ശരിയുത്തരത്തിന് ഈദിയ്യ സമ്മാനം; മത്സരവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം,ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് വ​ഴി​യു​ള്ള മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ഈ​ദി​യ ഗി​ഫ്റ്റ്

ദോ​ഹ: ബ​ലി​പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഈ​ദി​യ സ​മ്മാ​ന​ത്തി​നാ​യി മ​ത്സ​ര​മൊ​രു​ക്കി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് വ​ഴി (albaladiya) ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് ആ​റു ദി​ന​ങ്ങ​ളി​ലാ​യി വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

ഇ​ൻ​സ്റ്റ പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കി​ക്കൊ​ണ്ട് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. ജൂ​ൺ ആ​റ് മു​ത​ൽ 11 വ​രെ​യാ​ണ് മ​ത്സ​രം. ഇ​ൻ​സ്റ്റ പേ​ജ് ഫോ​ളോ ചെ​യ്ത ശേ​ഷം, ദി​വ​സേ​ന പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ചോ​ദ്യ​ത്തി​ന് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​ത്ത​രം ന​ൽ​ക​ണം. ഡി.​എം മെ​സേ​ജ് ആ​യാ​ണ് ഉ​ത്ത​രം അ​യ​ക്കേ​ണ്ട​ത്.

ആ​ദ്യം ശ​രി​യു​ത്ത​രം അ​യ​ക്കു​ന്ന​വ​രാ​കും വി​ജ​യി. അ​വ​രെ ഇ​ൻ​സ്റ്റ മെ​സേ​ജ് വ​ഴി ത​ന്നെ അ​റി​യി​ക്കും. അ​റ​ബി​യി​ലാ​യി​രി​ക്കും​ ചോ​ദ്യ​ങ്ങ​ൾ. ഖ​ത്ത​റി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version