Posted By user Posted On

974 ബീച്ചിൽ ഈദ് കാർണിവൽ പ്രഖ്യാപിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം

ദോ​ഹ: ​ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കാ​ൻ 974 ബീ​ച്ചി​ൽ ‘ഈ​ദു​ൽ അ​ദ്ഹ കാ​ർ​ണി​വ​ൽ’ സം​ഘ​ടി​പ്പി​ക്കുമെന്ന് ​പ്രഖ്യാപിച്ച് ​ഖത്ത​ർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി പെ​രു​ന്നാ​ളി​ന്റെ ര​ണ്ടും മൂ​ന്നും ദി​ന​ങ്ങ​ളാ​യ ജൂൺ ഏഴിനും എട്ടിനുമാണ് ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ‘ഈ​ദു​ൽ അ​ദ്ഹ കാ​ർ​ണി​വ​ൽ’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടി​ന് തു​ട​ങ്ങി അ​ർ​ധ​രാ​​ത്രി 11 മ​ണി വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ൾ​ക്കും മുതിർന്നവർക്കും ഒരുപോലെ ആ​ഘോ​ഷ​ക​ര​മാ​യാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​തെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ടി​ക്ക​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ർ​ണി​വ​ലിലേക്കുള്ള പ്ര​വേ​ശ​നം. മു​തി​ർ​ന്ന​വ​ർ​ക്ക് 35 റി​യാ​ലും, 14 വ​യ​സ്സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് 15 റി​യാ​ലു​മാ​ണ് പ്രവേശന നി​ര​ക്ക്. ആ​റ് വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യമാണ്. ജൂൺ ഏഴിനും എട്ടിനും അ​ൽ​ഖോ​ർ, അൽ ദ​ഖീ​റ മു​നി​സി​പ്പാ​ലി​റ്റികൾ​ക്കു​കീ​ഴി​ൽ അ​ൽഖോ​ർ ഡൗ​ൺ​ടൗ​ൺ സൂ​ഖി​ലും മന്ത്രാലയം ആ​ഘോ​ഷ​ങ്ങ​ളൊ​രു​ക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version