Posted By user Posted On

യുഎഇയിൽ വെയർഹൗസിൽ അഗ്നിബാധ; കനത്ത പുക, ജാഗ്രത നിർദേശം

ഷാർജ ഹംരിയ മേഖലയിലെ വെയർഹൗസിൽ അഗ്നിബാധ. ഇന്ധന സംഭരണശാലയാണ് ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തിൽ കത്തിച്ചാമ്പലായത്. ഉടൻ സ്ഥലത്തെത്തിയ ഷാർജ സിവിൽ ഡിഫൻസ് അധികൃതർ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ്. സ്ഥലത്തെ മറ്റു സംരക്ഷിത സവിശേഷതകളിലേക്കോ റസിഡൻഷ്യൽ മേഖലകളിലേക്കോ തീ പടരുന്നത് ഇതിനകം പൂർണമായി ഒഴിവാക്കി.സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടിയന്തര സേവനങ്ങളും മെഡിക്കൽ ടീമുകളും സ്ഥലത്ത് എത്തി. സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം. തീയുടെ കാരണം വ്യക്തമല്ല. അന്വേഷണം തുടരുകയാണ്. തീപിടിത്തത്തെ തുടർന്ന് കനത്ത പുക മൂടിയതോടെ സമീപ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version