ഖത്തറില്‍ പൊടിക്കാറ്റ് ശക്തമാകും; കാഴ്ചയെ ബാധിക്കും
ദോഹ: ഖത്തറില്‍ ഈ ആഴ്ച പൊടിക്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്. മെയ് 30, വെള്ളിയാഴ്ച മുതല്‍ ഖത്തറിലുടനീളം ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു . ഇതേ കാലാവസ്ഥ ആഴ്ച മുഴുവന്‍ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ കാലാവസ്ഥാ മുന്നറിയിപ്പില്‍ അറിയിച്ചു. പൊടിപടലങ്ങള്‍ അടങ്ങിയ കാറ്റായിരിക്കും വീശുക. ചിലയിടങ്ങളില്‍ ദൃശ്യപരത കുറയുന്നതിനും കാരണമാകും. ഈ കാലയളവില്‍ സമുദ്ര മുന്നറിയിപ്പുകളും പ്രാബല്യത്തില്‍ തുടരും. ഔദ്യോഗിക അതോറിറ്റികളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ശ്രദ്ധിക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)