അറിഞ്ഞോ? 1250 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍, എയര്‍ ഇന്ത്യ എക്സ്പ്രസില്‍ വമ്പന്‍ ഓഫര്‍
കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്‌ലാഷ് സെയില്‍. 1250 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6131 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ഫ്‌ലാഷ് സെയിലില്‍ ലഭ്യമാണ്. 2025 സെപ്റ്റംബര്‍ 19 വരെയുള്ള ആഭ്യന്തര യാത്രകള്‍ക്കും ഓഗസ്റ്റ് 6, 12, 20 തീയതികളിലുള്ള അന്താരാഷ്ട്ര യാത്രകള്‍ക്കും ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. മെയ് 25 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും (airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയും മറ്റ് ബുക്കിംഗ് ചാനലുകളിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ആഭ്യന്തര യാത്രകളില്‍ ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കാണ് 1250 രൂപയ്ക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക. 1375 രൂപ മുതല്‍ എക്‌സ്പ്രസ് വാല്യൂ നിരക്കിലും ടിക്കറ്റെടുക്കാം. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 6131 രൂപയുടെ എക്‌സ്പ്രസ് ലൈറ്റ് നിരക്കിന് പുറമെ 6288 രൂപയ്ക്ക് എക്‌സ്പ്രസ് വാല്യൂ, 7038 രൂപയ്ക്ക് എക്‌സ്പ്രസ് ഫ്‌ളെക്‌സ് നിരക്കുകളിലും ടിക്കറ്റുകള്‍ ലഭിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ എക്‌സ്പ്രസ് ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഒഴിവാക്കിയിട്ടുണ്ട്. ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെയുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിലവിലുള്ള 7 കിലോ കാബിന്‍ ബാഗേജിന് പുറമേ 3 കിലോ അധിക ക്യാബിന്‍ ബാഗേജ് കൂടി മുന്‍കൂര്‍ സൗജന്യമായി ബുക്ക് ചെയ്യാം. സൗജന്യ ബാഗേജിന് പുറമെ അധികമായി ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയും മാത്രമാണ് ഈടാക്കുക. വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക്‌ചെയ്യുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ലോയല്‍റ്റി അംഗങ്ങള്‍ക്ക് എക്‌സ്പ്രസ് ബിസ് നിരക്കില്‍ 25 ശതമാനം കിഴിവ് ലഭിക്കും. ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് വിഭാഗത്തില്‍ 58 ഇഞ്ച് വരെ അകലത്തിലാണ് സീറ്റുകള്‍ ഉള്ളത്. അതിവേഗ വികസനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഫ്‌ളീറ്റിലേക്ക് അടുത്തിടെ ഉള്‍പ്പെടുത്തിയ 40ലധികം പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും എക്സ്പ്രസ് ബിസ് സീറ്റുകള്‍ ലഭ്യമാണ്. ഗോര്‍മേര്‍ ഭക്ഷണത്തില്‍ 25 ശതമാനം കിഴിവ്, സ്റ്റാന്‍ഡേര്‍ഡ്, പ്രൈം സീറ്റുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം, എക്‌സ്പ്രസ് എഹെഡ് മുന്‍ഗണന സേവനങ്ങള്‍ എന്നിവയും ലഭിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)