വാരാന്ത്യത്തില്‍ ഉഷ്ണം കൂടും; ഖത്തറില്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം
ദോഹ: ഖത്തറില്‍ ഈ ആഴ്ചയുടെ അവസാനത്തോടെ ഉഷ്ണം വര്‍ധിക്കുമെന്ന് കാലാവസ്താ വകുപ്പിന്റെ മുന്നറിയിപ്പ്. ഈര്‍പ്പത്തിന്റെ അളവില്‍ ആപേക്ഷികമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. രാജ്യത്ത് ഉയര്‍ന്ന താപനിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുറഞ്ഞ താപനില 30°C കൂടിയ താപനില 45° സെല്‍ഷ്യസും രേഖപ്പെടുത്തി
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)