Posted By user Posted On

യുഎഇയിൽ പൊടിക്കാറ്റ് ശക്തം; ജാഗ്രത പാലിക്കുക, അലേട്ടുകൾ പ്രഖ്യാപിച്ച് അധികൃതർ

യുഎഇ: വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടായിരിക്കുമെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
യുഎഇയിലെ ചില ഭാഗങ്ങളില്‍ പൊടിക്കാറ്റും ശക്തമായ കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ആണ് നൽകിയിരിക്കുന്നത്. ഇന്നലെ പുറത്തിറക്കിയ നിർദേശത്തിലാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഈ വിവരം രാജ്യത്തെ ജനങളെ അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുന്നറിയിപ്പ് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. താമസക്കാർ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും കെട്ടിടങ്ങളിലേക്ക് പൊടി കടക്കുന്നത് തടയാൻ എല്ലാ വാതിലുകളും ജനലുകളും അടച്ചിടണമെന്നും അധികൃർ മുന്നറിയിപ്പ് നൽക്കുന്നു.ഇന്ന് പരമാവധി താപനില 32 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയും പ്രതീക്ഷിക്കാം. രാജ്യത്തുടനീളം ഇന്ന് മിതമായതോ ശക്തമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം, തീരദേശ പ്രദേശങ്ങളിലും, ദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും പർവതങ്ങളിലും ഉൾപ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് പ്രതീക്ഷിക്കാം.രാജ്യത്തുടനീളം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. അതിശക്തമായ പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥ യായിരിക്കും ഇന്നും നാളെയും ഉണ്ടായിരിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞ, ഓറഞ്ച് പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ദൃശ്യപരത കുറയ്ക്കും. ദുബായ്, അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് പൊടി നിറഞ്ഞ ആകാശവും താപനിലയിൽ വീണ്ടും കുറവും പ്രതീക്ഷിക്കാം എന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്ന പ്രധാന ഹൈലൈറ്റ്‌സുകള്‍ പരിശോധിക്കാം. പരമാവധി വീട്ടില്‍ തന്നെ കഴിയുക, പ്രത്യേകിച്ച് വൈകുന്നേര സമയങ്ങളില്‍
ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് ചില പ്രദേശങ്ങളില്‍ ദൃശ്യപരത 3000 മീറ്ററില്‍ താഴെയായി കുറയ്ക്കും.

അബുദാബി, അല്‍ ഐന്‍ എന്നീ ഭാഗങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം
ഇന്നും നാളെയും രാത്രി 9 മണി വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊടിപടലങ്ങള്‍ ദൃശ്യപരതയെ തടസ്സപ്പെടുത്തുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം. വെെകുന്നേരങ്ങളിലേയും രാത്രിയിലേയും അനാവശ്യ യാത്ര ഒഴിവാക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version