അഞ്ചു കിലോ അധിക ബാഗേജിന് ആറും പത്തു കിലോക്ക് 12 റിയാലും നൽകിയാൽ മതി ;അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്
കേരളമടക്കം ഇന്ത്യൻ സെക്ടറിലെ യാത്രക്കാർക്ക് ആശ്വാസം പകർന്ന് അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. അഞ്ചു കിലോ അധിക ബഗേജിന് ആറു റിയാലും പത്തു കിലോക്ക് 12റിയാലും നൽകിയാൽ മതി.
നേരത്തേ ഇത് യഥാക്രമം 25ഉം 50 റിയാലുമാണ് ഈടാക്കിയിരുന്നത്. ഒക്ടോബർ 25വരെ ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. എന്നാൽ, ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ആനൂകൂല്യം ഉണ്ടാവില്ല. സ്കൂൾ, പെരുന്നാൾ അവധിയിൽ നാട്ടിൽപോകുന്നവരെ ആകർഷിക്കുന്നതാണ് ഈ ഓഫറെങ്കിലും പലർക്കും ഇത് ലഭിക്കാൻ സാധ്യതയില്ലെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. അധിക ലോഡ് വരുമ്പോൾ ഇത്തരം ഓഫറുകൾ ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. സീസണായത് കൊണ്ടു തന്നെ വരും ദിവസങ്ങളിൽ ഫുൾലോഡുമായിട്ടാകും എയർഇന്ത്യ എക്സ്പ്രസിന്റെ പറക്കൽ. ലോഡ് കൂടിയതിനെ തുടർന്ന് മുമ്പും ഓഫറുകൾ ഒഴിവാക്കിയിരുന്നുവെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു. വെബ്സൈറ്റിൽ നിലവിൽ ജൂണിൽ പോലും ഈ ഓഫർ കിട്ടുന്നില്ലെന്നും വരും ദിവസങ്ങളിലേ കൂടുതൽ വ്യക്തത വരികയുള്ളുവെന്നും അവർ പറഞ്ഞു.
അതേസമയം, സീസണായതോടെ ആകാശ കൊള്ളയുമായി വിമാന കമ്പനികൾ എത്തിയിട്ടുണ്ട്. ബജറ്റ് വിമാന കമ്പനികൾ അടക്കം മസ്കത്തിൽനിന്ന് കേരളത്തിലേക്ക് ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. പല വിമാന കമ്പനികളും മേയ് അവസാനം മുതൽക്കുതന്നെ നിരക്കുകൾ ഉയർത്തികഴിഞ്ഞു. ബലി പെരുന്നാൾ പ്രമാണിച്ച് അടുത്ത മാസം അഞ്ച്, ആറ് തീയതികളിൽ കൊല്ലുന്ന നിരക്കുകളാണ് ഈടാക്കുന്നത്. ഇതോടെ അത്യാവാശ്യത്തിന് നാട്ടിൽ പോവേണ്ട സാധാരണക്കാർ കുടുങ്ങിയിരിക്കുകയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)