നിങ്ങൾക്ക് തടി കുറയ്ക്കണോ? എങ്കിൽ ഈക്കാര്യങ്ങൾ രാത്രി ശീലമാക്കൂ: ഒരാഴ്ച കൃത്യമായി ചെയ്താല്‍ മാറ്റമറിയാം
നിങ്ങളറിയാതെ തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നതിന് പിന്നില്‍ കാരണമാകുന്നത് പലപ്പോഴും അമിതവണ്ണം തന്നെയാണ്. ആരോഗ്യം മാത്രമല്ല ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് നിങ്ങളുടെ തടി കുറയ്ക്കുന്നതിലേക്കാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. തടി കുറയ്ക്കുന്നത് വഴി മെറ്റബോളിസം വര്‍ദ്ധിക്കുന്നു. രാത്രികാല ശീലങ്ങള്‍ ആണ് അമിതവണ്ണത്തെ കുറയ്ക്കുന്നത്. ആരോഗ്യകരമായ ചില ശീലങ്ങള്‍ നിങ്ങളുടെ തടി കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് രാത്രിയില്‍ ശീലമാക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.
നേരത്തെ അത്താഴം കഴിക്കുക
നേരത്തേ അത്താഴം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ദിവസവും ഉറങ്ങുന്നതിന് രണ്ട് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ അത്താഴം കഴിക്കുന്നത് ലഘുവായതായിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല സൂപ്പ്, സലാഡുകള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നതിന് ശ്രദ്ധിക്കണം.
ചെറിയ നടത്തം
അത്താഴത്തിന് ശേഷം സ്ഥിരമായി 10-15 മിനിറ്റ് വരെ നടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് മികച്ച ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ പ്രമേഹത്തിന്റെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ നോക്കി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കൂടാതെ കലോറികള്‍ കുറച്ച് കഴിക്കുന്നതിന് ശ്രദ്ധിക്കണം. അത്താഴത്തിന് ശേഷം സ്ഥിരമായി 15 മിനിറ്റെങ്കിലും നടക്കുന്നതിന് ശ്രദ്ധിക്കണം.
ചൂടുവെള്ളമോ ഹെര്‍ബല്‍ ടീയോ കുടിക്കാവുന്നതാണ്
രാത്രിയില്‍ അത്താഴത്തിന് ശേഷം ചൂടുവെള്ളമോ ഹെര്‍ബല്‍ ടീയോ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. പലപ്പോഴും ശരീരം വീര്‍ക്കുന്നതിനും ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും ഇത്തരം ശീലങ്ങള്‍ സഹായിക്കുന്നു. ഇതെല്ലാം ശരീരത്തിന് ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് വഴി അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ഉറങ്ങുന്നതിനുമുമ്പ് സ്‌ക്രീനുകള്‍ ഒഴിവാക്കുക
പലരുടേയും രാത്രികാല ശീലങ്ങളില്‍ ഒന്നാണ് പലപ്പോഴും രാത്രിയില്‍ മൊബൈല്‍ നോക്കി കിടക്കുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുകയും ഹോര്‍മോണ്‍ മാറ്റങ്ങള്‍ പ്രശ്‌നത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ രാത്രി കാലങ്ങളില്‍ സ്‌ക്രീന്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പകരം ഒരു പുസ്തരകം വായിക്കുന്നതിനോ അല്ലെങ്കില്‍ പാട്ടു കേള്‍ക്കുന്നതിനോ ശ്രദ്ധിക്കേണ്ടതാണ്.
നല്ല ഉറക്കം ശ്രദ്ധിക്കുക
പലപ്പോഴും നല്ല ഉറക്കം നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് നല്ല ഉറക്കം. കൊഴുപ്പിനെ കത്തിച്ച് കളയുന്നതില്‍ നിര്‍ബന്ധമായും ഇവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. കുറഞ്ഞത് 8 മണിക്കൂര്‍ നേരമെങ്കിലും രാത്രിയില്‍ ഉറങ്ങാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും അമിതവണ്ണത്തിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
ശ്വസനവ്യായാമങ്ങള്‍ ചെയ്യുക
ശ്വസന വ്യായാമങ്ങള്‍ വളരെയധികം ആരോഗ്യവും മികച്ച മാറ്റങ്ങളും ശരീരത്തിന് നല്‍കുന്നതാണ്. ചെറിയയോഗയും രാത്രിയില്‍ പരിശീലിക്കാവുന്നതാണ്. ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. അതോടൊപ്പം തന്നെ തടി കുറയ്ക്കുന്നതിനും സഹായിക്കുന്നു. സമ്മര്‍ദ്ദ ഹോര്‍മോണുകളെ കുറയ്ക്കുന്നതിന് ഇത്തരം യോഗയും ശ്വസനവ്യായാമവും സഹായിക്കുന്നു. ഇതെല്ലാം തന്നെ രാത്രിയില്‍ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)