
യുഎഇയിൽ ഇന്ത്യൻ റസ്റ്റോറന്റ് ഉൾപ്പെടെ നിരവധി ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ടിട്ട് ഫൂഡ് അതോറിറ്റി
യുഎഇയിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് റസ്റ്റോറന്റുകൾക്കെതിരെ കർശന നടപടിയുമായി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. അബുദാബിയിൽ അഞ്ചിലധികം റസ്റ്റോറന്റുകൾ അടച്ചുപൂട്ടി. അൽദാനയിലെ സൈഖ ഗ്രിൽ ആൻഡ് റസ്റ്റോറന്റ്, പാക് രവി റസ്റ്റോറന്റ്, ലാഹോർ ഗാർഡൻ ഗ്രിൽ റസ്റ്റോറന്റ് ആൻഡ് കഫറ്റീരിയ, കറക് ഫ്യൂച്ചർ കഫറ്റീരിയ, റിച്ച് ആൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റ്, സാൾട്ടി ദേസി ദർബാർ റസ്റ്റോറന്റ്, അൽ മഖാം കോർണർ റസ്റ്റോറന്റ് എന്നിവയ്ക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. ബംഗാളി ഭക്ഷണം ലഭിക്കുന്ന അബുദാബിയിലെ രുപാഷി ബംഗള റസ്റ്റോറന്റ് അടച്ചുപൂട്ടാൻ അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)