വീസ വേണ്ട, ഗൾഫിൽ നിന്നൊരു ‘ബജറ്റ് ഫ്രണ്ട്‌ലി’ യാത്ര; പ്രവാസികൾക്ക് പറക്കാം 58 രാജ്യങ്ങളിലേക്ക്
വേനലവധിക്കും ബലി പെരുന്നാൾ അവധിക്കും ഗൾഫിൽ നിന്ന് വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ, ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോഴത്തെ റിപ്പോർട്ട് പ്രകാരം 58 രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ യാത്ര ചെയ്യാനാകും. ഫിജി, ഇന്തൊനീഷ്യ, മലേഷ്യ, ഖത്തർ, ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങിയ ഒട്ടേറെ ലോ-ബജറ്റ് രാജ്യങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.
പുതിയ രാജ്യാന്തര റിപ്പോർട്ടുകൾ പ്രകാരം ചില ആഫ്രിക്കൻ, ഒഷ്യാനിയ, ഏഷ്യൻ രാജ്യങ്ങൾ വീസ ഫ്രീ ട്രാവൽ നയങ്ങളിലൂടെ കൂടുതൽ തുറന്ന മനസ്സോടെയാണ് മുന്നോട്ടുപോകുന്നത്. ഇവിടേയ്ക്കുള്ള യാത്ര പ്രവാസികൾക്കായി ചെലവും നടപടികളും കുറച്ച് പുതിയൊരു പ്രതീക്ഷയേകുന്നു. അതേസമയം കെനിയ, ബുറുണ്ടി, റുവാണ്ട, മൈക്രോനേഷ്യ, സാമോവ, ടുവാലു, ടിമോർ-ലെസ്റ്റെ ഉൾപ്പെടെയുള്ള 12 രാജ്യങ്ങൾ ലോകത്തിലെ എല്ലാ പൗരന്മാർക്കും വീസാ ഇല്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ട്. എന്നാൽ, ഗൾഫ് ഇന്ത്യക്കാർ ആഗ്രഹിക്കുന്ന യുഎസ്, കാനഡ, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഇപ്പോഴും കർശനമായ വീസ നടപടികൾ തുടരുകയാണ്. തൊഴിൽ, വിദ്യാഭ്യാസം, കുടുംബസംഗമം എന്നീ ആവശ്യങ്ങൾക്ക് വീസ നേടുക എന്നത് പലർക്കും സമയദൈർഘ്യം കൊണ്ടും ചെലവുകൊണ്ടും വലിയ വെല്ലുവിളിയാകുന്നു.
ഗൾഫ് പ്രവാസി ഇന്ത്യക്കാർക്ക് വീസ ഫ്രീ രാജ്യങ്ങളുടെ തുറന്ന വാതിലുകൾ പുതിയൊരു സാധ്യതയാകുന്നു. എന്നാൽ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താൻ ഇപ്പോഴും ഏറെ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും ചേർന്ന് ഈ പ്രതിബന്ധങ്ങൾ കുറയ്ക്കുന്നതിനും ടൂറിസം, ബിസിനസ്, കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ശ്രമിക്കേണ്ടത് അനിവാര്യമാണെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)