യുഎഇ: തിമിര ചികിത്സയ്ക്കിടെയുണ്ടായ പിഴവ്, കാഴ്ചശക്തി നഷ്ടപ്പട്ടു, ഡോക്ടർക്കും മെഡിക്കൽ സെന്ററിനും കനത്ത പിഴ
തിമിര ചികിത്സയ്ക്കിടെയുണ്ടായ പിഴവിന് ഡോക്ടര്‍ക്കും മെഡിക്കല്‍ സെന്ററിനും അബുദാബിയില്‍ കനത്ത പിഴ ചുമത്തി. അംഗീകൃത മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി പരിചരണം നൽകുന്നതിൽ ഡോക്ടർ പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. നേത്രരോഗവിദഗ്ദനും ഒരു മെഡിക്കൽ സെന്ററും സംയുക്തമായി ഒരു രോഗിക്ക് 100,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി ഉത്തരവിട്ടു. സ്ഥിരമായ വൈകല്യത്തിലേക്ക് നയിക്കാത്ത ഗുരുതരമല്ലാത്ത മെഡിക്കൽ പിഴവ് ഉൾപ്പെട്ട കേസിലാണ് വിധി. തിമിര ചികിത്സയ്ക്കിടെ അംഗീകൃത പ്രൊഫഷണൽ മാർദനിർദേശങ്ങൾ പ്രകാരം രോഗിക്ക് ആവശ്യമായ വൈദ്യസഹായം ലഭിച്ചിട്ടില്ലെന്ന് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി കണ്ടെത്തിയതായി പ്രാദേശിക പത്രമായ എമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്തു. നേത്രരോഗവിദഗ്ധ നൽകിയ പരിചരണം സ്വീകാര്യമായ മാനദണ്ഡങ്ങൾക്ക് താഴെയാണെന്നും ഇത് രോഗിക്ക് ദോഷം വരുത്തുന്നുണ്ടെന്നും കോടതി സ്ഥിരീകരിച്ചു. 400,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാദി കേസ് ഫയൽ ചെയ്തിരുന്നു. സ്ഥിരമായ വൈകല്യം വിലയിരുത്താൻ ഒരു മെഡിക്കൽ കമ്മിറ്റിയെ സമീപിക്കണമെന്നും ഫലം വരുന്നതുവരെ ഡോക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വലതു കണ്ണിൽ ലെൻസ് ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഒരു ശസ്ത്രക്രിയാ പിഴവ് മൂലം കാഴ്ചശക്തി ഗണ്യമായി നഷ്ടപ്പെട്ടെന്നും അതിനാൽ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് കണ്ണുകളിലും തിമിരം ബാധിച്ചതായി പരാതിപ്പെട്ടാണ് ആദ്യം മെഡിക്കൽ സെന്ററിലെത്തിയത്. രണ്ടിലും ലെൻസ് അതാര്യത കണ്ടെത്തിയ ഡോക്ടർ തിമിരം നീക്കം ചെയ്യാനും ലെൻസുകൾ സ്ഥാപിക്കാനുമുള്ള ശസ്ത്രക്രിയകൾ നടത്തി. വലതു കണ്ണിലെ ശസ്ത്രക്രിയയ്ക്കിടെ, ഡോക്ടർ പിൻഭാഗത്തെ മെംബ്രൺ തുളച്ചുകയറുകയും ഇത് ഗുരുതരമായ കാഴ്ച വൈകല്യത്തിലേക്ക് നയിക്കുകയും ചെയ്തു. സംഭവത്തില്‍, ഡോക്ടറും മെഡിക്കൽ സെന്ററും രോഗിക്ക് 100,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നും കോടതി ഫീസ്, നിയമപരമായ ചെലവുകൾ, അഭിഭാഷകന്റെ ചെലവുകൾ എന്നിവ നൽകണമെന്നും കോടതി ഉത്തരവിട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)