Posted By user Posted On

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; യുഎഇയിൽ നഴ്സുമാര്‍ക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചു

നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്. ദുബായ് ആരോഗ്യവിഭാഗത്തില്‍ 15 വര്‍ഷത്തിലധികം ജോലി ചെയ്ത നഴ്സുമാര്‍ക്കാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സമൂഹത്തില്‍ നഴ്സുമാര്‍ നല്‍കിയ വിലയേറിയ പങ്കാളിത്തവും ഗുണനിലവാരമുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ആരോഗ്യസേവനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നഴ്സുമാര്‍, ആരോഗ്യമുള്ള സമൂഹമെന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ പ്രധാന പങ്കുവഹിക്കുന്നവരാണെന്നും ഇതിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നവരാണെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു. രോഗികളെ പരിചരിക്കുന്നതിനായുള്ള അവരുടെ ദിവസേനയെുള്ള ആത്മസമര്‍പ്പണവും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയും, ദുബായ് മികവിനെ വിലമതിക്കുകയും സമർപ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ സംരക്ഷണ വിദഗ്ധരെ പിന്തുണയ്ക്കുന്നതിലും സമൂഹത്തെ സേവിക്കുന്നത് തുടരാൻ അവരെ പ്രാപ്തരാക്കുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കുന്നതിലും നേതൃത്വത്തിന്റെ നിരന്തരമായ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് എല്ലാ വർഷവും മെയ് 12 ന് ആചരിക്കുന്ന അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ചുള്ള ഈ നിർദേശം. യുഎഇയിലെ നഴ്‌സിങ് ജീവനക്കാരുടെ കഠിനാധ്വാനത്തിനും മേഖലയോടുള്ള സമർപ്പണത്തിനും അംഗീകാരം ലഭിക്കുന്നത് ഇതാദ്യമല്ല. 2021 നവംബറിൽ, മുൻനിര തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള നിർദേശം സർക്കാർ പ്രഖ്യാപിച്ചിരുന്നു. അടുത്ത കാലത്തായി, ദുബായ് സ്വകാര്യ സ്കൂൾ അധ്യാപകർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഗോൾഡൻ വിസയും പ്രഖ്യാപിച്ചു. 2024 ഒക്ടോബർ അഞ്ചിന് ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് ഷെയ്ഖ് ഹംദാൻ ഈ പ്രഖ്യാപനം നടത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version