‘ഇന്ത്യ വേണ്ട’; ഐ ഫോണ്‍ നിര്‍മാണം ഇന്ത്യയില്‍ വേണ്ടെന്ന് ട്രംപ് ഖത്തറില്‍
ദോഹ: ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ എതിര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ ഫാക്ടറികള്‍ സ്ഥാപിക്കേണ്ടതില്ലെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനോട് താന്‍ പറഞ്ഞതായി ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ അവിടെ നിര്‍മ്മാണം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
ആപ്പിള്‍ അമേരിക്കയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. യു.എസിന്റെ മേലുള്ള എല്ലാ താരിഫുകളും ഒഴിവാക്കാന്‍ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയാണെന്ന് കേള്‍ക്കുന്നുവെന്നും ഇന്ത്യയില്‍ നിങ്ങള്‍ നിര്‍മ്മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കുക്കിനോട് പറഞ്ഞു. ഇന്ത്യക്ക് അവരുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയുമെന്നും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് കുക്കിനോട് താന്‍ പറഞ്ഞതായും ട്രംപ് വ്യക്തമാക്കി. 2026 അവസാനത്തോടെ യുഎസില്‍ വില്‍ക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയിലെ ഫാക്ടറികളില്‍ നിര്‍മ്മിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. ചൈനയിലെ ഉയര്‍ന്ന താരിഫുകള്‍ ഒഴിവാക്കാന്‍ ഈ പദ്ധതികള്‍ വേഗത്തിലാക്കുകയാണെന്നും കഴിഞ്ഞ മാസം റോയിട്ടേഴ്‌സിനോട് റിപ്പോര്‍ട്ട് ചെയ്തിരുന്നു
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)