ട്രംപിന്റെ ഖത്തർ സന്ദർശനം; ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡ് അടച്ചു
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണം. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിവരെ വിമാനത്താവളത്തിലേക്കുള്ള റോഡ് അടച്ചതായി എച്ച്.ഐ.എ അറയിച്ചു. യാത്രക്കാരും, സന്ദർശകരും വിമാനത്താവളത്തിലെത്താൻ ദോഹ മെട്രോ ഉപയോഗിക്കണമെന്നും നിർദേശിച്ചു. വിമാനത്താവള ടെർമിനലുമായി മെട്രോ നേരിട്ട് ബന്ധിപ്പിക്കുന്നതിനാൽ യാത്രക്കാർക്ക് എളുപ്പത്തിൽ എത്താൻ കഴിയും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)