യുഎഇയിൽ നഴ്സുമാർക്ക് ഗോൾഡൻ വിസ; ഗുണം ലഭിക്കുന്ന നിരവധി മലയാളികൾക്ക്
ദുബൈയിൽ നഴ്സുമാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബൈയിൽ ആരോഗ്യ രംഗത്ത് 15 വർഷത്തിൽ കൂടുതലായി സേവനം അനുഷ്ഠിക്കുന്ന നഴ്സുമാർക്കാണ് ഗോൾഡൻ വിസക്ക് അവസരം.സമൂഹത്തിന് നൽകുന്ന സേവനത്തിൻറെ മൂല്യവും, ആരോഗ്യ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ നഴ്സുമാരുടെ സുപ്രധാന പങ്കും പരിഗണിച്ചാണ് തീരുമാനം എടുത്തിട്ടുള്ളത്. അന്താരാഷ്ട്ര നഴ്സസ് ദിനത്തോട് അനുബന്ധിച്ചാണ് ദുബൈ കിരീടാവകാശിയുടെ പ്രഖ്യാപനം. നഴ്സുമാർ ആരോഗ്യ സംവിധാനത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർ ആണെന്നും ആരോഗ്യകരമായ ഒരു സമൂഹമെന്ന ലക്ഷ്യവും മെച്ചപ്പെട്ട ജീവിത നിലവാരവും യാഥാർത്ഥ്യമാക്കുന്നതിലെ അവിഭാജ്യ പങ്കാളികളാണെന്നും ശൈഖ് ഹംദാൻ പറഞ്ഞു. നഴ്സുമാർക്ക് ഗോൾഡൻ വിസ നൽകാനുള്ള തീരുമാനം മലയാളികളടക്കം നിരവധി പ്രവാസികൾക്ക് ഉപകാരപ്രദമാണ്. നേരത്തെ സംരംഭകർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരടക്കം വിവിധ മേഖലകളിലുള്ളവർക്ക് ഗോൾഡൻ വിസ നൽകിയിരുന്നു. കഴിഞ്ഞ വർഷം ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. ലോക അധ്യാപക ദിനത്തിന്റെ ഭാഗമായി ശൈഖ് ഹംദാൻ തന്നെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)