ഇലക്ട്രിക് വാഹനമെടുത്തോളൂ; യുഎഇയിലെ ഈ എമിറേറ്റ്സിൽ 1,000 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ കൂടി
1,000 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ അബൂദബി മൊബിലിറ്റി. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് എമിറേറ്റിലെ 400 കേന്ദ്രങ്ങളിലായി ഇലക്ട്രിക് വാഹനങ്ങൾക്കായി 1,000 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഹോട്ടലുകൾ, വ്യാപാരസമുച്ചയങ്ങൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുകയെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. 2050ഓടെ കാർബൺ മുക്തമാവുകയെന്ന എമിറേറ്റിന്റെ ലക്ഷ്യത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് അബൂദബി മൊബിലിറ്റിയുടെ നീക്കം. ചാർജ് എ.ഡി എന്ന ബ്രാൻഡിനു കീഴിലാവും ഈ ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുക. എ.സി ചാർജറുകൾക്ക് കിലോവാട്ട് മണിക്കൂറിന് 0.70 ദിർഹമെന്ന നിലയിലും ഫാസ്റ്റ് ഡി.സി ചാർജറുകൾക്ക് കിലോവാട്ട് മണിക്കൂറിന് 1.20 ദിർഹവുമാണ് ചാർജ് നിശ്ചയിച്ചിട്ടുള്ളത്.
2025ന്റെ ആദ്യപാദത്തിൽ മാത്രം പതിനയ്യായിരത്തിലേറെ ഇലക്ട്രിക് വാഹനങ്ങൾ അബൂദബിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024ലെ ഇതേ കാലയളവിലെ രജിസ്ട്രേഷനേക്കാൾ 60 ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായത്. 2040ഓടെ എമിറേറ്റിലെ നിരത്തുകളിലെ വാഹനങ്ങളുടെ പകുതിയും ഇലക്ട്രിക് ആക്കുകയെന്നതാണ് അബൂദബി മൊബിലിറ്റിയുടെ ലക്ഷ്യം.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)