ഡെലിവറി വാഹനങ്ങൾക്ക് കടിഞ്ഞാണിട്ട് യുഎഇയിലെ ഈ എമിറേറ്റ്സ്
ഡെലിവറി വാഹനങ്ങൾക്കു റോഡിന്റെ വലതുഭാഗത്തെ 2 ലൈനിലൂടെ പോകാൻ മാത്രമേ അനുവാദമുള്ളൂ എന്ന് അജ്മാൻ പൊലീസ്. ലഘു, ഹെവി വാഹനങ്ങൾക്കിടയിലൂടെ പോകുന്ന ഡെലിവറി വാഹനങ്ങൾ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അജ്മാൻ ട്രാൻസ്പോർട്ടിലെ പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സാമി അലി അൽ ജല്ലാഫ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് അജ്മാനിൽ 8000 മോട്ടർ സൈക്കിളുകളും 193 ഡെലിവറി കമ്പനികളുമുണ്ട്. അമിതവേഗം, ലെയ്ൻ നിയമം പാലിക്കാതിരിക്കുക, ഓവർടേക്ക് ചെയ്യുക എന്നിവയാണു കണ്ടുവരുന്ന പ്രധാന നിയമലംഘനങ്ങൾ.
2 ലെയ്നുകളിൽ മാത്രമായി ബൈക്ക് യാത്ര മാറുന്നതോടെ അപകടങ്ങൾ കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്. നിശ്ചിത ലെയ്നുകളിലൂടെയല്ലാതെ വാഹനം ഓടിക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. ഇരുചക്രവാഹന നിയമലംഘനങ്ങൾ പിടികൂടാൻ ആധുനിക ക്യാമറകളും സ്ഥാപിച്ചു.
അമിത വേഗത്തിന് കാരണം ഡെലിവറി കമ്പനികൾ
മോട്ടർ സൈക്കിളിൽ ജീവൻ മറന്നുള്ള കുതിച്ചോട്ടത്തിനു കാരണം ഡെലിവറി കമ്പനികൾ നൽകുന്ന സമ്മർദമാണെന്നു പൊലീസ് പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത കിലോമീറ്ററുകൾ കടക്കണമെന്നാണു കമ്പനി വ്യവസ്ഥ. അതിവേഗം ഡെലിവറി പൂർത്തിയാക്കുന്നവർക്ക് 500 ദിർഹം അധികം നൽകുന്ന കമ്പനികളുമുണ്ട്. മണിക്കൂറിന് 9 ദിർഹം അധിക തുക നൽകുന്നതിനാൽ കൂടുതൽ ഓർഡറുകൾ സ്വീകരിക്കാൻ നെട്ടോട്ടം ഓടുന്നവരുമുണ്ട്. തുടർച്ചയായി 11 മണിക്കൂർ വരെ പ്രതിദിനം ജോലി ചെയ്യുന്നവരുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)