
യുഎഇയിൽ വ്യാജ സിക്ക് ലീവ് നൽകി: 4 ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി
നിയമം ലംഘിച്ചു വ്യാജ സിക്ക് ലീവ് നൽകിയ അബുദാബിയിലെ 4 ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. ആരോഗ്യപരിശോധനയ്ക്കു ഹാജരാകാത്തവർക്കു പോലും പണം ഈടാക്കി വാട്സാപ്പിലൂടെ സിക്ക് ലീവ് അയച്ചുകൊടുത്തതായി കണ്ടെത്തിയതിനെ തുടർന്നാണു നടപടി.രോഗികളുടെ വ്യാജ റെക്കോർഡുകളുണ്ടാക്കി ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ചെയ്തതായും കണ്ടെത്തിയിരുന്നു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷനു കൈമാറി. ആരോഗ്യവിഭാഗത്തിന്റെ കർശന മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ബാധ്യസ്ഥരാണെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)