മെയ് മാസത്തിൽ പ്രതീക്ഷയാകുമോ സ്വർണവില? മാറ്റമില്ലാതെ നിരക്കുകൾ, അറിയാം ഖത്തറിലെ നിരക്കുകളും
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിലയിൽ 1800 രൂപയുടെ ഇടിവാണ് സ്വർണവിപണിയിലുണ്ടായത്. ഇന്ന് നിരക്കുകൾ മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ 70,040 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നും നൽകേണ്ടത്. 8755 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. മെയ് മാസം ആരംഭം മുതൽ വിലയിൽ കുറവ് രേഖപ്പെടുത്തി വരുന്നത് പ്രതീക്ഷയോടെയാണ് ഉപഭോക്താക്കൾ കാണുന്നത്.
കഴിഞ്ഞ മാസം 12 നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്.
ഖത്തറിൽ ഇന്നത്തെ സ്വർണ വില
ഖത്തറിൽ ഇന്ന് സ്വർണ്ണ വില﷼24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 391 രൂപ ,﷼22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 364 രൂപയും﷼18 കാരറ്റ് സ്വർണ്ണത്തിന് (999 സ്വർണ്ണം എന്നും അറിയപ്പെടുന്നു) ഗ്രാമിന് 297.80 രൂപ .
Comments (0)