Posted By user Posted On

യുഎഇയിലെ ഏഴ് എമിറേറ്റുകൾ സന്ദർശിക്കാൻ അവസരം; അറിയേണ്ടതെല്ലാം

വിദേശ സഞ്ചാരികൾക്ക് ഈ അവധികാലം ആഘോഷമാക്കാൻ ഒരൊറ്റ വിസയിൽ ഏഴ് എമിറേറ്റുകളും സദർശിക്കാൻ സാധിക്കുന്ന 14 ദിവസത്തെ ടൂർ പാക്കേജുകളുമായി യുഎഇ. എമിറേറ്റുകൾ തമ്മിലുള്ള സഹകരണത്തോടെ തയാറാക്കുന്ന ഈ പദ്ധതി, ഗൾഫ് ടൂറിസത്തിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കാനാണ് സാധ്യത. എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ ചെയർമാനായ അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറയുന്നത്.യുഎഇ ഗ്രാൻഡ് ടൂർസ് പദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റൽ ടൂറിസം പ്ലാറ്റ്‌ഫോം രൂപീകരണവും, രാജ്യത്തിനകത്തും അന്താരാഷ്ട്രതലത്തും ടൂറിസം വളർച്ചയ്ക്കുള്ള മാർഗങ്ങളുമായി ബന്ധപ്പെട്ട പ്രോത്സാഹന പ്രവർത്തനങ്ങളും സംബന്ധിച്ച കാര്യങ്ങൾക്ക് ഊന്നൽ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ നടന്ന അബുദാബിയിൽ ചേർന്ന യോഗത്തിൽ വിവിധ എമിറേറ്റുകളുടെ പ്രതിനിധികളും ടൂറിസം മേഖലയിലെ പ്രമുഖരും പങ്കെടുത്തു. കൂടാതെ 14 ദിവസത്തെ “ഗ്രാൻഡ് ടൂർ” പാക്കേജിന് ആവശ്യമായ ട്രാൻസ്പോർട്ട്, താമസം, ഗൈഡ് എന്നിവയെ കുറിച്ചും നിലവിൽ ആസൂത്രണം ചെയ്ത് വരികയാണ്.യുഎഇയുടെ ടൂറിസം വൈവിധ്യത്തെ ആഗോള തലത്തിൽ പ്രദർശിപ്പിക്കുകയും ഏഴ് എമിറേറ്റുകളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളും ലാൻഡ്‌മാർക്കുകളും ഉൾപ്പെടുന്ന രീതിയിൽ സന്ദർശകരുടെ ടൂർ പാക്കേജുകൾ നീട്ടാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. കൂടാതെ ഇതിന്റെ ഭാഗമായി ഓരോ എമിറേറ്റിലെയും പ്രാദേശിക ടൂറിസം അധികാരികളെയും ടൂർ ഓപ്പറേറ്റർമാരെയും ചേർത്ത് കൊണ്ട് ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ പാക്കേജിലൂടെ സന്ദർശകർക്ക് വിവിധരീതിയിലുള്ള അനുഭവങ്ങൾ കൂടെ നൽകുകയും ചെയ്യുന്നു. ഏകദേശം 14 ദിവസം നീണ്ടു നിൽക്കുന്ന ഈ പാക്കേജിൽ സാഹസിക ടൂറിസത്തിന് പുറമേ കുടുംബ, സാംസ്കാരിക, പരിസ്ഥിതി ടൂറിസത്തിനും പ്രാധാന്യം നൽകുന്ന രീതിയിലാണ് പാക്കേജുകളും രൂപകൽപ്പന ചെയ്തിട്ടുള്ളത്.യുഎഇയുടെ “ഗ്രാൻഡ് ടൂർസ്” പദ്ധതിയുമായി ചേർന്ന് ജിസിസി രാജ്യങ്ങളും കൂടിയൊരുങ്ങുകയാണ്. “GCC ഗ്രാൻഡ് ടൂർസ് വിസ” എന്ന പദ്ധതിയിലൂടെയാണ് ഈ നീക്കം. കൂടാതെ ഈ പദ്ധതിയിലൂടെ വിദേശ വിനോദ സഞ്ചാരികൾക്ക് യൂറോപ്യൻ ഷെൻജൻ മോഡലിൽ ഒരൊറ്റ വിസ ഉപയോഗിച്ച്‌ മുഴുവൻ ജിസിസി രാജ്യങ്ങളും സന്ദർശിക്കുക എന്നതാണ് ലക്ഷ്യം. ഇത് വഴി ഗൾഫ് മേഖലയെ ഏകോപിതമായ ടൂറിസം ഡെസ്റ്റിനേഷൻ ആയി വിപുലീകരിക്കാനും ടൂറിസം വരുമാനം ഒരേ സമയം എല്ലാ രാജ്യങ്ങൾക്കും ഉയർത്താനും സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.അതേസമയം ഈ പദ്ധതിയുടെ ഭാഗമായുള്ള പുതിയ വിസ സംവിധാനം 14 ദിവസത്തെ ടൂറിസം യാത്രാ പാക്കേജുകളുമായി നേരിട്ട് ബന്ധിപ്പിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. നിലവിൽ പദ്ധതിയുടെ രൂപരേഖയിലെ നിരവധി ഘടകങ്ങൾ ഉൾപ്പടെ വിസ നിബന്ധനകൾ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നാൽ മാത്രമേ രൊറ്റ വിസയിലൂടെ മുഴുവൻ പദ്ധതിയും എളുപ്പത്തിൽ ആസ്വദിക്കാനാകുമോ എന്ന കാര്യം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു. എന്നാൽ അന്താരാഷ്ട്ര ടൂറിസം വിപണികളിൽ ഈ പദ്ധതി പ്രകാരം വർഷം മുഴുവനും പ്രമോഷൻ ഉണ്ടായിരിക്കുമെന്നും ചില സൂചനകൾ നൽകിയിട്ടുണ്ട്.

കൂടാതെ “എമിറേറ്റ്‌സ് ടൂറിസം കൗൺസിലിന്റെ ഭാഗമായി, പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ തന്ത്രപരമായ സംരംഭങ്ങൾക്കും നൂതന പദ്ധതികൾക്കുമായി സഹകരിക്കുകയും അത് വഴി ദേശീയ ടൂറിസം സംവിധാനത്തെ ആധുനികമാക്കാൻ ശ്രമിക്കുന്നു’ എന്നാണ് അബ്ദുല്ല ബിൻ തൗഖ് അൽ മാരി വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ 2024-ൽ യുഎഇയുടെ ടൂറിസം മേഖല ശ്രദ്ധേയമായ വളർച്ച കാഴ്ചവെച്ചതായും. ഹോട്ടൽ വ്യവസായത്തിൽ മാത്രം 3 ശതമാനത്തിലധികം വരുമാനവർദ്ധനവുണ്ടായപ്പോൾ, ഹോട്ടൽ താമസ നിരക്ക് 78 ശതമാനത്തെത്തിയത് പ്രാദേശികമായും ആഗോളമായും ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നായി മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version