ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് സ്വാഗതം; ഈ പ്രായത്തിലുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം
ദുബായ് ഗ്ലോബൽ വില്ലേജിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം. ഈ ഓഫർ ഗ്ലോബൽ വില്ലേജിന്റെ 29-ാം സീസൺ അവസാനിക്കുന്ന മേയ് 11 വരെ ലഭ്യമാണ്.നേരത്തെ തന്നെ മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും, 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിക്കാരായ വ്യക്തികൾക്കും ഗ്ലോബൽ വില്ലേജിൽ പ്രവേശനം സൗജന്യമാണ്. ഈ സീസൺ രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കാനിരിക്കെ, സന്ദർശകർക്കായി നിരവധി പുതിയ പരിപാടികളും ഗ്ലോബൽ വില്ലേജ് ഒരുക്കിയിട്ടുണ്ട്.
ഈ വർഷം സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി കൂടുതൽ സാംസ്കാരിക പരിപാടികൾ, പുതിയ വിനോദ പരിപാടികൾ, നവീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി പാർക്ക് വിപുലീകരിച്ചിട്ടുണ്ട്. കൂടാതെ, ഈ മാസം 30ന് പ്രശസ്ത സംഗീതജ്ഞൻ ബോൺ ജോവിയെ ആദരിക്കുന്ന ഒരു പ്രത്യേക പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)