സംവിധായകൻ ഷാജി എൻ.കരുൺ അന്തരിച്ചു
മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭ ഷാജി എൻ. കരുൺ അന്തരിച്ചു. 73 വയസായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരത്തെ വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന് കാനിൽ അടക്കം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2011ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മലയാള ചലച്ചിത്രമേഖലയിലെ സംഭാവനകൾക്ക് 2023ലെ ജെ.സി ഡാനിയേൽ പുരസ്കാരവും ലഭിച്ചു. ഏഴുതവണവീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻറെ ചെയർമാനാണ്. നാൽപതോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങി ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിൻറേതായി മലയാളത്തിന് ലഭിച്ചു.മലയാള സിനിമയെ രാജ്യാന്തരപ്രശസ്തിയിലേക്ക് ഉയർത്തിയ ചലച്ചിത്രകാരനാണ് വിടപറഞ്ഞത്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള യാഥാർഥ്യമാക്കുന്നതിൽ ഷാജി എൻ. കരുൺ മുഖ്യപങ്ക് വഹിച്ചു. ‘പിറവി’ നേടിയത് ‘ചാർലി ചാപ്ലിൻ’ ഉൾപ്പെടെ 31 രാജ്യാന്തര പുരസ്കാരങ്ങളാണ്. കാനിൽ പ്രദർശിപ്പിച്ച 3 ചിത്രങ്ങളുടെ സംവിധായകനെന്ന അപൂർവനേട്ടവും ഷാജി എൻ കരുണിനുണ്ട്. ‘സ്വം’ കാൻ പാംദോറിന് നാമനിർദേശം ചെയ്തു, ‘വാനപ്രസ്ഥം’ പ്രദർശിപ്പിച്ചു. സംസ്കാരം നാളെ നാലുമണിക്ക് തൈക്കാട് ശാന്തികവാടത്തിലാണ്. രാവിലെ 10.30 മുതൽ 12.30 വരെ കലാഭവനിൽ പൊതുദർശനം ഉണ്ടാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)