യുഎഇയിൽ ബിസിനസിൽ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം! യുവതിയെ പ്രവാസി ദമ്പതിമാർ പറ്റിച്ചെന്ന് പരാതി
ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് കാസർകോട് ഉദിനൂർ സ്വദേശിയായ യുവതിയെ പ്രവാസി ദമ്പതിമാർ നിക്ഷേപ തട്ടിപ്പിന് ഇരയാക്കിയെന്ന് പരാതി. 31 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് കോഴിക്കോട് സ്വദേശികളായ ദമ്പതിമാർക്കെതിരെയാണ് യുവതി പരാതി നൽകിയത്. യുഎഇയിൽ ബിസിനസിൽ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം നൽകാമെന്നായിരുന്നുവത്രെ പ്രവാസി ദമ്പതികളുടെ വാഗ്ദാനം. പക്ഷേ നിക്ഷേപിച്ച തുക പോലും തിരികെ നൽകിയില്ല.
ഇതോടെയാണ് ഉദിനൂർ സ്വദേശിയായ ഷറഫുന്നീസ, ചന്തേര പൊലീസിൽ പരാതി നൽകിയത്. കോഴിക്കോട് വടകര സ്വദേശി ഷഫറിൻ, ഭർത്താവ് പന്തീരാങ്കാവ് സ്വദേശി ഇജാസ് എന്നിവർക്കെതിരെയാണ് പരാതി. ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി ഷഫറിനെ പരിചയപ്പെടുന്നത്. പിന്നീട് കുടുംബ സുഹൃത്തുക്കളായി മാറി. പർദ്ദ ബിസിനസിൽ നിന്നുള്ള വരുമാനവും ലോൺ എടുത്തും മറ്റുമുള്ള കാശുമാണ് നിക്ഷേപിച്ചതെന്ന് യുവതി പറഞ്ഞു. എത്രയും വേഗം പണം തിരികെ കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. ദമ്പതികൾ കൂടുതൽ പേരെ പറ്റിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും ഷഫറുന്നീസ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)