Posted By user Posted On

ബി​ഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോ: മലയാളിക്ക് സ്വന്തമായത് ഒന്നര ലക്ഷം ദിർഹം

ഏപ്രിലിലെ ബി​ഗ് ടിക്കറ്റ് സമ്മാന മഴ തുടരുന്നു. മൂന്നാമത്തെ ആഴ്ച്ചയിലെ ഇ-ഡ്രോയിലൂടെ അഞ്ച് പേർ നേടിയത് AED 150,000 വീതം. ബം​ഗ്ലാദേശ്, ഇന്ത്യ പൗരന്മാരാണ് വിജയികൾ.

ഏതാണ്ട് 15 വർഷമായി ഒമാനിൽ താമസിക്കുന്ന മിൻഹാസ് ഒരു ലേബർ കമ്പനിയിലെ തൊഴിലാളിയാണ്. നാല് വർഷമായി അദ്ദേഹം സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. എല്ലാ മാസവും പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ടിക്കറ്റ് എടുക്കുന്നത്. സമ്മാനർ​ഹനായി എന്ന കോൾ ലഭിച്ചപ്പോൾ ആദ്യം ​ഗ്രാൻഡ് പ്രൈസ് ആണെന്നാണ് മിൻഹാസ് കരുതിയത്. പക്ഷേ, ഇ-ഡ്രോ ആണെന്നതും അദ്ദേഹത്തെ സന്തോഷിപ്പിച്ചു. ഇമെയിൽ ലഭിച്ചപ്പോഴാണ് വിജയം ഉറപ്പിച്ചതെന്ന് മിൻഹാസ് പറയുന്നു. ഇത് വലിയ സമ്മാനം അല്ലെങ്കിലും വലിയ സമ്മാനത്തിലേക്കുള്ള ചവിട്ടുപടിയാകുമെന്ന് അദ്ദേഹം പറയുന്നു.

സ്വന്തമായി ഒരു വീട് പണിയാനും പിന്നെ ജീവകാരുണ്യത്തിനുമായി ഒരു പങ്ക് നീക്കിവെക്കാനാണ് മിൻഹാസ് ആ​ഗ്രഹിക്കുന്നത്. എല്ലാവരോടും ബി​ഗ് ടിക്കറ്റ് കളിക്കാനും അദ്ദേഹം ഉപദേശിക്കുന്നു. ഞാൻ വിജയിക്കുമെന്ന് കരുതിയതല്ല, പക്ഷേ നോക്കൂ, ഞാൻ വിജയിയായി – അദ്ദേഹം പറയുന്നു.

റാബിയുൾ ഹസ്സൻ

എട്ട് വർഷമായി ഖത്തറിൽ ജോലി ചെയ്യുകയാണ് ഡ്രൈവറായ ഹസ്സൻ. ബം​ഗ്ലാദേശിലെ ചിറ്റ​ഗോം​ഗിങ്ങിലാണ് അദ്ദേഹത്തിന്റെ വീട്. മൂന്നു വർഷം മുൻപാണ് ബി​ഗ് ടിക്കറ്റ് അദ്ദേഹം കളിച്ചു തുടങ്ങിയത്. നാല് സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുക്കുന്നതാണ് പതിവ്.

സമ്മാനം അറിയിച്ചുകൊണ്ടുള്ള കോൾ വന്നപ്പോൾ തുള്ളിച്ചാടിയെന്ന് ഹസ്സൻ പറയുന്നു. കുടുംബത്തിനെ വെക്കേഷന് കൊണ്ടുപോകാനാണ് അദ്ദേഹം സമ്മാനത്തുക ഉപയോ​ഗിക്കുക. സാമ്പത്തികസഹായം ആവശ്യമുള്ളവരെ സഹായിക്കാനും തുക ഉപയോ​ഗിക്കുമെന്ന് അദ്ദേഹം പറയുന്നു.

പക്കീർ അഹമ്മദ് മരെയ്ഖാൻ

ഇന്ത്യയിൽ നിന്നുള്ള പക്കീർ കഴിഞ്ഞ 18 വർഷമായി യു.എ.ഇയിൽ താമസിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഒരു സുഹൃത്തിനൊപ്പം അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. രാത്രി ഷിഫ്ടിന് ശേഷം തിരികെ എത്തിയപ്പോൾ‌ ഫോണിൽ രണ്ട് മിസ്ഡ് കോളുകൾ കണ്ടത്. അതോടെ വിജയം ഉറപ്പിച്ചു. കുടുംബത്തിന് സമ്മാനം നൽകാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. ഇനിയും വലിയ സമ്മാനങ്ങൾ നേടാനാകുമെന്നും അദ്ദേഹം കരുതുന്നു.

ജോജി ഐസക്

2007 മുതൽ ദുബായിൽ സ്ഥിരതാമസമാക്കിയ ജോജി മലയാളിയാണ്. 20101 മുതൽ സുഹൃത്തുക്കൾ‌ക്കൊപ്പം അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. എല്ലാ മാസവും സ്വന്തമായും ആറ് സുഹൃത്തുക്കൾക്കൊപ്പവും അദ്ദേഹം ടിക്കറ്റ് എടുക്കുന്നു. വിജയ വാർത്ത അദ്ദേഹത്തെ അത്യന്തം സന്തോഷവാനാക്കി. 

ദേവദത്ത് വാസുദേവൻ

ഇന്ത്യൻ പൗരനായ ദേവദത്ത് ഓൺലൈനിൽ എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം വന്നത്. ടിക്കറ്റ് നമ്പർ 274-390002.

ഏപ്രിലിൽ 25 മില്യൺ ദിർഹമാണ് വിജയിയെ കാത്തിരിക്കുന്നത്. കൂടാതെ ആഴ്ച്ചതോറും ക്യാഷ് സമ്മാനങ്ങൾ, ബി​ഗ് വിൻ മത്സരം, ലക്ഷ്വറി കാറുകൾ… ഈ മാസം തീർച്ചയായും മിസ് ചെയ്യരുത്. കൂടാതെ ഇനിയും ആവേശം വിതറാൻ മാസം മുഴുവൻ 2 ടിക്കറ്റ് വാങ്ങുന്നവർക്ക് 2 ടിക്കറ്റ് സൗജന്യം!

എല്ലാ ആഴ്ച്ചയും അഞ്ച് ഭാ​ഗ്യശാലികൾക്ക് AED 150,000 വീതം നേടാം. ഏപ്രിൽ മാസം വാങ്ങുന്ന ടിക്കറ്റുകൾക്ക് ഈ നറുക്കെടുപ്പിൽ പങ്കെടുക്കാം. എല്ലാ വ്യാഴാഴ്ച്ചകളിലും വിജയികളെ പ്രഖ്യാപിക്കും.

നിങ്ങളുടെ മേൽ സ്പോട്ട്ലൈറ്റ് പതിക്കണമെന്ന് ആ​ഗ്രഹിക്കുന്നോ? ബി​ഗ് വിൻ മത്സരത്തിൽ പങ്കെടുക്കാം. ഏപ്രിൽ ഒന്ന് മുതൽ 24 വരെ ഒറ്റത്തവണയായി രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മെയ് 3-ന് നടക്കുന്ന ​ലൈവ് ഡ്രോയിൽ ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾനേടാം. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. മെയ് ഒന്നിന് ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ അവസാനഘട്ടത്തിലെത്തിയവരുടെ പേരുകൾ വെളിപ്പെടുത്തും.

ഇത്തവണ വലിയ സ്വപ്നം കാണുന്നവർക്ക് രണ്ട് ലക്ഷ്വറി കാറുകളും നേടാം. മെയ് 3-ന് റേഞ്ച് റോവർ വെലാർ കാറും ജൂൺ മൂന്നിന് BMW M440i കാറും സ്വന്തമാക്കാം.

ടിക്കറ്റുകൾക്ക് സന്ദർശിക്കൂ www.bigticket.ae അല്ലെങ്കിൽ ഇനി പറയുന്ന വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ എത്തൂ: Zayed International Airport and Al Ain Airport.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version