ഖത്തറില്‍ അമീർ കപ്പ് നോക്കൗട്ട് മേയ് നാല് മുതൽ
ദോഹ: ഖത്തറിലെ ക്ലബുകളുടെ വമ്പൻ പോരാട്ടമായ അമീർ കപ്പ് ഫുട്ബാളിന്റെ ചിത്രം തെളിഞ്ഞു. പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയായതിനു പിന്നാലെ 16 ടീമുകളുടെ നോക്കൗട്ട് മത്സരത്തിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. നോക്കൗട്ട് റൗണ്ട് മത്സരങ്ങൾക്ക് മേയ് നാലിന് ദോഹയിൽ തുടക്കമാകും. നാലു ദിവസങ്ങളിലായി പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തിയാകും. ആദ്യ മത്സരത്തിൽ അൽ ഷഹാനിയ -മിസൈമീറിനെയും അൽ അഹ്ലി ഖത്തർ എസ്.സിയെയും നേരിടും.
ചാമ്പ്യൻ ക്ലബുകളായ അൽ സദ്ദിന് അൽ ഖർതിയാതും, അൽ ദുഹൈലിന് അൽ സൈലിയയുമാണ് എതിരാളികൾ. 53ാമത് എഡിഷൻ അമീർ കപ്പ് ഫുട്ബാളാണ് ഇത്തവണ നടക്കുന്നത്. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, ജാസിം ബിൻ ഹമദ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നിവ മത്സര വേദികളാകും. മേയ് 24ന് ഖലീഫ സ്റ്റേഡിയത്തിലാണ് ഫൈനൽ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)