Posted By user Posted On

ഇതാണ് അവസരം; 200 മില്യൺ ദിർഹത്തിൻ്റെ പദ്ധതികൾ; യുഎഇയിൽ 2000 തൊഴിലവസരങ്ങൾ

ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സൗന്ദര്യ സലൂൺ ശൃംഖലയായ നാച്ചുറൽസ് ജിസിസി വിപുലീകരണത്തിനൊരുങ്ങുന്നു. ദുബായിൽ തങ്ങളുടെ പുതിയ സംരംഭം തുടങ്ങിയതിന് ശേഷമാണ് നിർണായകമായ പ്രഖ്യാപനം ഇവർ നടത്തിയത്. യുഎഇയിൽ അബുദബി, കരാമ, ഊദ് മേത്ത, ബുർജുമാൻ ഉൾപ്പടെ 10 ഇടങ്ങളിലാണ് നിലവിൽ സേവനം ലഭ്യമാകുക. അടുത്തുതന്നെ ഖിസൈസിലും ജുമൈറയിലും പ്രവർത്തനം ആരംഭിക്കും.

ഇന്ത്യയിൽ നിന്നാണ് ഞങ്ങൾ തുടങ്ങിയത്. ഗുണമേന്മയുളള ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതുവഴിയാണ് സേവനത്തിൻറെ നിലവാരം സ്ഥാപനം ഉറപ്പാക്കുന്നതെന്ന് സിഇഒയും കോ ഫൗണ്ടറുമായ സി കെ കുമാരവേൽ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുളള ഉപയോക്താക്കളുടെ വിശ്വാസം നേടാനായെന്നുളളതിൻറെ തെളിവാണ് യുഎഇയിലെ 10 സ്ഥാപനങ്ങളെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ, ശ്രീലങ്ക,സിംഗപൂർ,യുഎഇ, ഖത്തർ എന്നിവിടങ്ങളിലായുളള നാച്ചുറൽസിൻറെ 800 സലൂണുകളിൽ 500 ലധികവും സ്ത്രീ ഉടമസ്ഥതയിലാണെന്നുളളതും പ്രത്യേകതയാണ്. ജിസിസിയിലെ സൗന്ദര്യ നിലവാരങ്ങളെ പുനർ നിർവചിക്കുകയാണ് ലക്ഷ്യമെന്ന് സഹസ്ഥാപകയായ വീന കുമാരവേൽ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുളളിൽ 200 മില്ല്യൺ ദിർഹത്തിൻറെ വിപുലീകരണമാണ് ജിസിസിയിൽ മാത്രം ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് സർട്ടിഫൈഡ് കോഴ്സുകൾ പരിശീലിപ്പിക്കുന്ന അക്കാദമിയും ആരംഭിക്കും. 2000 ത്തിലധികം ജോലികൾ ഇതോടെ ലഭ്യമാക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.അതിനിടെ ജിഡിആർഎഫ്എ സംരംഭങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കായി വിപുലമായ ‘ഹെൽത്ത് കാർണിവൽ’ സംഘടിപ്പിച്ചു. പരിപാടിയിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ദുബായ് എമിറേറ്റ്സിന്റെ ലേബർ വർക്ക് റെഗുലേഷൻ സെക്ടർ ഡയറക്ടർ കേണൽ ഒമർ അൽ മത്വർ മുസൈന, കോഡിനേറ്റർ മുഖദ്ദം ഖാലിദ് ഇസ്മായിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

തൊഴിലാളികളുടെ വിലപ്പെട്ട സംഭാവനകളെ ആദരിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ ബോധവൽക്കരണ, ആരോഗ്യ, വിനോദ പരിപാടികൾ കാർണിവലിൽ ഒരുക്കിയിരുന്നു. ആയിരക്കണക്കിന് തൊഴിലാളികൾക്ക് സൗജന്യമായി ഫുൾ ബോഡി ചെക്കപ്പ് നടത്താൻ പരിപാടിയിൽ അവസരം ലഭിച്ചു. കൂടാതെ, സ്ത്രീ തൊഴിലാളികൾക്കായി പ്രത്യേക സ്തനാർബുദ പരിശോധനകളും നേത്ര പരിശോധനകളും പ്രധാന ആകർഷണങ്ങളായിരുന്നു. ആരോഗ്യപരമായ വിഷയങ്ങളിൽ അവബോധം നൽകുന്ന ക്ലാസുകൾ, വിവിധ കായിക മത്സരങ്ങൾ, വർണ്ണാഭമായ കലാപരിപാടികൾ, ആകർഷകമായ മാജിക് ഷോ എന്നിവയും അരങ്ങേറി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version