ഖത്തറിലെ പാർക്കുകളിലെ പ്രവേശന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം
ദോഹ: ഖത്തറിലെ പാർക്കുകളിലെ പ്രവേശന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. 2020ലെ പാർക്ക് സേവന ഫീസ് നിർണയം സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി വരുത്തികൊണ്ടാണ് പുതിയ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചത്.
അൽ ഖോർ പാർക്കിൽ മുതിർന്നവർക്ക് 15 റിയാലാണ് പ്രവേശന ഫീസ്. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 10 റിയാൽ നൽകിയാൽ മതി. വികലാംഗർക്ക് പ്രവേശനം സൗജന്യമാണ്. ആഘോഷസമയങ്ങളിൽ ഒരാൾക്ക് 50 റിയാലാകും ടിക്കറ്റ് നിരക്ക്. മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും 50 റിയാൽ നൽകണം.
പാണ്ട ഹൗസിലെ പ്രവേശനത്തിനും 50 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇവിടെ 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 25 റിയാൽ നൽകിയാൽ മതി. വികലാംഗർക്ക് സൗജന്യ പ്രവേശനം അനുവദിക്കും.
മറ്റു പാർക്കുകളിൽ ഒരാൾക്ക് 10 റിയാലാണ് പ്രവേശന ഫീസ്. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അഞ്ച് റിയാലും വികലാംഗർക്ക് സൗജന്യ പ്രവേശനവുമാണ്. പ്രവേശന ഫീസ് ഈടാക്കുന്ന പാർക്കുകളുടെ പൂർണമായ ലിസ്റ്റ് മുനിസിപ്പാലിറ്റി മന്ത്രാലയം ഉടൻ പ്രസിദ്ധീകരിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)