ഈജിപ്തിൽ വൻനിക്ഷേപത്തിന് ഖത്തർ
ദോഹ: ഗസ്സ മുനമ്പിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തറും ഈജിപ്തും.
അടിയന്തര വെടിനിര്‍ത്തലിന് സംയുക്തമായ പരിശ്രമങ്ങള്‍ അനിവാര്യമാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സീസിയും വ്യക്തമാക്കി. ദോഹയിലെത്തിയ ഈജിപ്ഷ്യൻ പ്രസിഡന്റ് അമീറുമായി കൂടിക്കാഴ്ച നടത്തി.
ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഈജിപ്തില്‍ 750 കോടി അമേരിക്കന്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും ഖത്തര്‍ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)