
എഐ ആപ്പുകളിൽ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിന് പിന്നിലെ മറഞ്ഞിരിക്കുന്ന അപകടങ്ങൾ! ശ്രദ്ധിക്കാതെ പോകരുത് ഇക്കാര്യങ്ങൾ
ഇന്നത്തെ കാലത്ത് പലരും കൗതുകത്തിനും വിനോദത്തിനുമായി വിവിധ എഐ ആപ്പുകളിലേക്ക് സ്വന്തം ചിത്രങ്ങളും സെൽഫികളും അപ്ലോഡ് ചെയ്യാറുണ്ട്. എന്നാൽ, ഇത്തരം പ്രവണതകൾക്ക് പിന്നിൽ സ്വകാര്യതയും സുരക്ഷയും ബാധിക്കുന്ന ഗുരുതര ഭീഷണികൾ നിലനിൽക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ചിത്രങ്ങൾ എവിടെ സൂക്ഷിക്കപ്പെടുന്നു, എത്രകാലം നിലനിൽക്കും, ആരെല്ലാം അതിൽ ആക്സസ് നേടും എന്നീ കാര്യങ്ങൾ വ്യക്തമല്ലാത്തതിനാൽ, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.
അപ്ലോഡ് ചെയ്ത ചിത്രങ്ങൾ ഡീപ്ഫേക്ക് വീഡിയോകൾക്കും കൃത്രിമ പ്രൊഫൈലുകൾക്കും വഴിയൊരുക്കുമെന്നാണ് വിദഗ്ധരുടെ ആശങ്ക. സുരക്ഷിത സംവിധാനങ്ങൾ ഇല്ലാത്ത ആപ്പുകൾ വഴി നൽകിയ ചിത്രങ്ങൾ ഡാറ്റാ മോഷണത്തിനും ഐഡന്റിറ്റി മിസ്യൂസിനും കാരണമാകാം.
നിർദ്ദേശങ്ങൾ:
🔗വിശ്വാസ്യതയില്ലാത്ത ആപ്പുകളിലേക്ക് വ്യക്തിഗത ചിത്രങ്ങൾ അപ്ലോഡ് ചെയ്യരുത്.
🔗ഉപയോഗിക്കുന്നതിന് മുൻപ് ആപ്പിന്റെ പ്രൈവസി പോളിസി നിർബന്ധമായും പരിശോധിക്കുക.
🔗സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന സേവനങ്ങൾ മാത്രമേ തിരഞ്ഞെടുക്കാവൂ.
“കൗതുകത്തിനായി അപ്ലോഡ് ചെയ്യുന്ന ഒരു സെൽഫി പോലും ഭാവിയിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകാം” – വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)